Saturday, April 27, 2024
Homeഅമേരിക്കമലയാളി മനസ്സിന്റെ 'സ്ഥിരം എഴുത്തുകാർ' (3) മിനി സജി കോഴിക്കോട് ✍ അവതരണം: മേരി...

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ’ (3) മിനി സജി കോഴിക്കോട് ✍ അവതരണം: മേരി ജോസി മലയിൽ

മേരി ജോസി മലയിൽ തിരുവനന്തപുരം.

മലയാളി മനസ്സിൻറെ ‘സ്ഥിരം എഴുത്തുകാർ ‘  എന്ന പംക്തി യിലേക്ക് എല്ലാവർക്കും സ്വാഗതം. 🙏🙏

മിനി സജി, 

സ്റ്റേറ്റ് കോർഡിനേറ്റർ,

 ‘ മലയാളി മനസ്സ് ‘ കോഴിക്കോട്.

അവതാരികയും സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും മലയാളി മനസ്സിന്റെ സ്റ്റേറ്റ് കോർഡിനേറ്ററും ആയ മിനി സജി ആണ് നമ്മുടെ ഇന്നത്തെ അതിഥി. വ്യക്തി പരിചയം, പ്രതിഭാപരിചയം എന്ന കോളങ്ങൾ കൈകാര്യം ചെയ്തുകൊണ്ടാണ് മിനി മലയാളിമനസ്സിൽ എത്തുന്നത്.

അക്ഷരപ്രഭയിൽ തെളിഞ്ഞു കത്തുന്ന ഈ ബഹുമുഖപ്രതിഭ കൈ വയ്ക്കാത്ത മേഖലകൾ ചുരുക്കം.

കാന്താരി പൂക്കുന്ന ഹൃദയം,കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ, ആഴം, അമ്മയൊരു കടൽ, നേരിൻ്റെ വാക്കുകൾ, തുളസി,മിനിക്കവിതകൾ,

താരത്തിളക്കം, നിറമുള്ള കവിതകൾ, എന്നിങ്ങനെ പത്ത് പുസ്തകങ്ങൾ മിനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനൊന്നാമത്തെ പുസ്തകമായ ‘എന്തുണ്ടായിട്ടെന്താ’ പ്രകാശനത്തിന് ഒരുങ്ങുന്നു.

ആയിരത്തിലധികം പുസ്തകപരിചയങ്ങൾ നടത്തിയതിന് Book of  Record ൻ്റെ Best Achievers Award (2022), മഹാകവി ടാഗോർ പുരസ്കാരം(2018), ചങ്ങമ്പുഴ കൃഷ്ണപ്പിള്ള സ്മാരക സംസ്ഥാന കവിത സാഹിത്യപുരസ്കാരം, ( 2019) കലാനിധി പുരസ്കാരം,( 2019) അക്ഷരക്കനിവ് പുരസ്കാരം (2019),കർഷക സാഹിത്യ പുരസ്കാരം,( 2019 ) ജീവകാരുണ്യ പ്രവർത്തനത്തിന് ഡോ  അംബേദ്ക്കർ നാഷണൽ അവാർഡ്,(20l9 -20) എൻ.വി ഭാസ്ക്കർ സ്മാരക അവാർഡ്  (2021)  വിമൻസ് ജസ്റ്റിസ് മൂവ്മെൻറിന്റെ  കവിതാ പുരസ്കാരം ന്യൂസ് കേരള ദിനപത്രത്തിൻ്റെ പ്രതിഭ അവാർഡ്  (2020) കാമരാജ് ഫൗണ്ടേഷൻ്റെ പ്രതിഭ  അവാർഡ് ,സ്നേഹവീട് കേരളയുടെയും , ശിഹാബ് തങ്ങൾ വനിതാവിംഗിൻ്റെയും കൂരാച്ചുണ്ട് പ്രസ് ഫോറത്തിൻ്റെയും ,’ഓർഗനൈസേഷൻ ഓഫ് ന്യൂസ് പേപ്പർ സൊസൈറ്റി ,കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ,തോമസ് മൈക്കിൾ  വള്ളിയിൽ സാറിൻ്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ സ്നേഹാദരവ്, മലബാർ ഹോസ്പിറ്റലിൻ്റെയും KSRTC പെൻഷൻ അസോസിയേഷൻ്റെയും കുടുംബശ്രീയുടെയും ചുവപ്പുങ്കൽ ഫാമിലിയുടെയും  കൂടാതെ  ധാരാളം ആദരവുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

 

മിന്നാമിന്നികൾ എന്ന ആൽബവും കനൽ, നീതി എന്നീ നാടകവും രചനയും സംവിധാനവും നിർവ്വഹിച്ചു. ഡബ്ബിങ്ങും വായനയും ആണ് മിനിയുടെ മറ്റ് ഇഷ്ടവിനോദങ്ങൾ. വാട്സാപ്പ് ,ഫെയിസ് ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങളിൽ ധാരാളം പുസ്തകപരിചയങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

മീഡിയാ വിഷൻ എന്ന പ്രാദേശിക ചാനലിലെ ന്യൂസ് റീഡറും ആണ് മിനി. ആകാശവാണിയിൽ കഥകളും കവിതകളും അവതരിപ്പിക്കുന്നതിന് പുറമേ ആനുകാലികങ്ങളിൽ  ലേഖനങ്ങളും എഴുതാറുണ്ട്.

സ്വന്തം രചനകൾ പത്രത്തിലും മാധ്യമങ്ങളിലും കൊടുക്കുന്നതിനേക്കാൾ മറ്റുള്ളവരെ കുറിച്ച് എഴുതുന്നതിനും അവരെ വളർത്തുന്നതിനും വേണ്ടിയുള്ള മിനി സജിയുടെ പ്രയത്നം ശ്ലാഘനീയം എന്ന് പറയാതെ വയ്യ!

നിത്യ ജീവിതത്തെ തൊട്ടെഴുതുന്ന ഓരോ രചനകളും മിനിയുടെ എഴുത്തിന്റെ മികവ് നമ്മുടെ മുമ്പിൽ തുറന്നു കാണിക്കുന്നു. കഥയും കവിതയും ലേഖനങ്ങളും ഓർമ്മക്കുറിപ്പും  ഇവരുടെ ജീവിതദൂരമളക്കുന്നുണ്ട്.

നിറഞ്ഞ പുഞ്ചിരിയോടെ മറ്റുള്ളവരുടെ മുമ്പിൽ തെളിഞ്ഞു കത്തുന്ന മിനിയെ ഓർത്ത് ഭർത്താവ് സജി    അഭിമാനിക്കുകയും വേണ്ടുവോളം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. കഴിവുകൾ ഉണ്ടായിട്ടും പ്രോൽസാഹിപ്പിക്കാൻ ആരുമില്ലാതെ കൊഴിഞ്ഞു വീഴുന്ന ഇതളുകൾക്കു മുന്നിൽ തനിക്കു കിട്ടിയ എല്ലാ അംഗികാരങ്ങളും സമർപ്പിക്കുന്നു എന്നാണ് മിനിയുടെ പക്ഷം.

കാരയ്ക്കാട്ട് വീട്ടിൽ മാത്യുവും മേരിയുമാണ് മാതാപിതാക്കൾ.എഴുത്തിൽ നിരവധി അവാർഡുകൾ നേടിയ മക്കൾ സ്റ്റെജോയും സ്റ്റെഫിയും ഭർത്താവ് സജിയും അടങ്ങുന്നതാണ് മിനിയുടെ കുടുംബം.

മാധ്യമ പ്രവർത്തകയായ മിനി സജിയ്ക്ക് എന്നും കരുത്തോടെ നമ്മളെ നയിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ 🙏

നന്ദി! നമസ്കാരം!

മേരി ജോസി മലയിൽ തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments