Thursday, May 30, 2024
Homeഅമേരിക്ക👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിയേഴാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിയേഴാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)മുല്ല തമാശ (B) കടം കഥകൾ (C)മലയാളം നുറുങ്ങുകൾ (D)ചിത്ര ശലഭം, കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ(E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കു ന്നുണ്ടല്ലോ….?മുൻപ് കാണിച്ചു തന്ന രീതിയിൽ ചിത്രങ്ങൾ വരച്ച് പരിശീലിച്ചു വെന്ന് കരുതുന്നു .😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) ഹോജ (മുല്ല)തമാശ (5)

പുഴ കടക്കുന്ന ജ്ഞാനി

ഒരിക്കല്‍ ഒരു വിദ്വാന്‍ (ജ്ഞാനി) മുല്ല യുടെ കടത്തു വഞ്ചിയില്‍ കയറി പുഴയുടെ മറു കരക്ക്‌ പുറപ്പെട്ടു. തന്റെ അറിവില്‍ അല്‍പ്പം കൂടുതല്‍ അഭിമാനം ഉണ്ടായിരുന്ന ജ്ഞാനി മുല്ലയുടെ വ്യാകരണ ശുദ്ധിയില്ലാത്ത ഭാഷ കേട്ടിട്ട് ചോദിച്ചു :
ജ്ഞാനി: നിങ്ങള്‍ എപ്പോഴെങ്കിലും വ്യാകരണം പഠിച്ചിട്ടുണ്ടോ ?
മുല്ല : ഇല്ലല്ലോ
ജ്ഞാനി : എങ്കില്‍ നിങ്ങളുടെ ജീവിതത്തിന്റെ പകുതി ഭാഗം വെറുതെ ആയല്ലോ !
മുല്ല ഇത് കേട്ടിട്ട് ഒന്നും പറഞ്ഞില്ല. നദിയുടെ ഒത്ത നടുക്ക് ആഴം കൂടിയ ഭാഗത്ത്‌ എത്തിയപ്പോള്‍ മുല്ല ചോദിച്ചു : ജ്ഞാനിയായ താങ്കള്‍ എപ്പോഴെ ങ്കിലും നീന്താന്‍ പഠിച്ചിട്ടുണ്ടോ ?
ജ്ഞാനി: ഇല്ലല്ലോ .
മുല്ല: എന്നാല്‍ നിങ്ങളുടെ മുഴുവന്‍ ജീവിതവും വെറുതെ ആവുകയാണ് , ഈ വള്ളം മുങ്ങാന്‍ പോകുകയാണ് !!😆

📗📗

👫B) കടം കഥകൾ (6)

1) കാട്ടുപുല്ല് വീട്ടുസഭയിൽ.

പുൽപ്പായ

2) കാലകത്തിയാൽ തല പിളരും.

കത്രിക

3) കാലേൽ പിടിച്ചാൽ തോളേൽ കേറും.

കുട

4) കാലൊന്നേയുള്ളു യാത്രയേറെ നടത്തും.

കുട

5) കാള കിടക്കും കയറോടും.

മത്തൻ

6) കിഴക്കൂന്ന് വരവ്, പടിഞ്ഞാട്ട് പോക്ക്.

സൂര്യൻ

7) കിഴക്കേപ്പുറത്തു വാഴവെച്ചു, പടിഞ്ഞാപ്പുറത്തു കുലവെട്ടി.

സൂര്യൻ

8) കുഞ്ഞിക്കിണ്ണം തുള്ളിത്തുള്ളി.

അരി തിളയ്ക്കുക

9) കുത്തുന്ന കാളയ്ക്ക് കണ്ണ് പിന്നിൽ.

സൂചി

10) കുളിക്കാൻ പോകുമ്പോൾ കുഴഞ്ഞുമറിഞ്ഞ്, കുളിച്ചു വരുമ്പോൾ ബലാബലൻ.

പപ്പടം

📗📗

👫C) മലയാളം നുറുങ്ങുകൾ

കുട്ടീസ്….ഈ ആഴ്ച യിലെ മലയാളം നുറുങ്ങിൽ നമുക്ക് ചില വാക്കിൽ അക്ഷരം മാറുമ്പോൾ ഉണ്ടാകുന്ന അർത്ഥ വിത്യാസം ശ്രദ്ധിക്കാം.

അകം – ഉൾവശം
അഹം – ഞാനെന്നഭാവം
അന്തണൻ – ബ്രാഹ്മണൻ
നിന്തണൻ – രാക്ഷസൻ
അബ്ധം – ആണ്ട്
അബ്ധി – സമുദ്രം
അത – ഇവിടെ
അതി – രാക്ഷസൻ
അധികൃതൻ – അധികാരി
അധഃകൃതൻ – താഴ്ന്നവൻ
അർത്ഥം – പൊരുൾ
അർദ്ധം – പകുതി
അദിതി – അഗ്നി
അതിഥി – വിരുന്നുകാരൻ
അനലൻ – അഗ്നി
അനിലൻ – വായു
അവശ്യം – കൂടിയേതീരു
ആവശ്യം – വേണ്ടത്
അനുസ്യൂതം – തുടർച്ചയായി
അനുസൃതം – അനുസരിച്ച്
അങ്കം – യുദ്ധം
അംഗം – അവയവം
അപചയം – നാശം
അപജയം – തോൽവി
അമ്പ് – അസ്ത്രം
അൻപ് – ദയ
അന്തരം – വ്യത്യാസം
അനന്തരം – പിന്നീട്
അളി – വണ്ട്
ആളി – തോഴി
അങ്കുരം – നാമ്പ്
അങ്കുശം – തോട്ടി
അനാദരം – നിന്ദ
അനാരതം – എപ്പോഴും
അന്തം അവസാനം
അന്ധം – കണ്ണുകാണാത്ത
അഹം – ഞാൻ
അഘം – പാപം
അന്യഥ – മറ്റുപ്രകാരത്തിൽ
അന്യദാ – ചിലപ്പോൾ
അംബുജം – താമര
അബ്ജം – ശംഖ്
അസ്തി – ഉണ്ട്
അസ്ഥി – എല്ല്
അശ്വം – കുതിര
വിശ്വം – ലോകം
അഞ്ജനം – കൺമണി
അജ്ഞാനം – അറിവില്ലായ്മ
അതിഥി – വിരുന്നുകാരൻ
അദിതി – ദേവമാതാവ്
അന്വഹം – അനുദിനം
അന്വയം – ചേർച്ച
ആകരം – ഇരിപ്പിടം
ആകാരം – ആകൃതി
ആഹാരം – ഭക്ഷണം
ആഗാരം – വീട്
ആദി – ആരംഭം
ആധി – പ്രയാസം
ആനനം – മുഖം
ആനന്ദനം – ആനന്ദിപ്പിക്കൽ
ആരോപണം – കുറ്റംചുമത്തൽ
ആരോഹണം – കയറ്റം
ആധാരം – താങ്ങ്
ആധാനം – നിക്ഷേപം

📗📗
👫D) ചിത്ര ശലഭം (8)

കുട്ടീസ്…”തവിടൻ ആര” എന്ന ശലഭത്തെകുറിച്ചു ഈ ആഴ്ച പറയാം… ട്ടോ 😍

തുള്ളൻ ശലഭങ്ങളിലെ ഒരു സ്പീഷിസ് ആണ് തവിടൻ ആര (Brown Awl). ഇന്ത്യയിലും ഏഷ്യയുടെ തെക്ക് ഭാഗങ്ങളിലും ഓസ്ട്രേലിയയിലും ഈ ശലഭങ്ങളെ കാണാം.
വനങ്ങളിലും പൊന്തക്കാടുകളിലുമാണ് ഇവയുടെ താവളമാക്കുന്നത്. നല്ല വേഗത്തിൽ പറക്കുന്ന ഇവയെ കണ്ടാൽ വായുവിലൂടെ തെന്നിത്തെന്നി പോവുകയാണെന്നെ തോന്നൂ. വെയിലത്ത് സാധാരണ കാണാമെങ്കിലും വെയിൽ കായുന്ന സ്വഭാവം കുറവാണ്. ദേശാടന സ്വഭാവമുള്ള ശലഭങ്ങളാണിവ.
പേരിൽ പറയുന്ന പോലെ ഇവയുടെ ചിറകുകൾക്ക് തവിട്ടുനിറമാണ്.കുട്ടീസ് തോട്ടത്തിലൊ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ..?

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (11)

അവതരണം
സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments