Saturday, April 20, 2024
Homeഅമേരിക്ക👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിനാലാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിനാലാം വാരം)

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക് (A)കടം കഥകൾ (B) മലയാളം നുറുങ്ങുകളും (C) പൊതു അറിവും, (D)ഒരു ചിത്ര ശലഭത്തെ ക്കുറിച്ചും ,കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ(E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കുന്നുണ്ടല്ലോ….? മുൻപ് കാണിച്ചു തന്ന രീതിയിൽ ചിത്രങ്ങൾ വരച്ച് പരിശീലിച്ചു വെന്ന് കരുതുന്നു .😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

 

👫A) കടം കഥകൾ (5)

1) കട കട കുടു കുടു നടുവിലൊരു പാതാളം.

ആട്ടുകല്ല്

2) കണ്ടാലറിയില്ല, കൊണ്ടാലറിയും.

കാറ്റ്

3)കണ്ടാലോ പൂത്തളിക, തളികയിലോ തീ.

സൂര്യൻ

4)കണ്ടാൽ സുന്ദരൻ, തൊട്ടാൽ ഭയങ്കരൻ.

തീക്കട്ട

5)കത്തീട്ടും കത്തീട്ടും കെടാത്ത വിളക്ക്.

സൂര്യൻ

6)കയറും കൊണ്ട് ചെന്നപ്പോൾ കഴുത്തില്ല കെട്ടാൻ.

ആമ

7)കരയില്ലാക്കടലിലെ കൊച്ചോടം തുഴയില്ലാതോടുന്ന കൊച്ചോടം.

ചന്ദ്രൻ

8)കറുത്ത കണ്ടത്തിൽ വെളുത്ത കൊക്ക്.

ആകാശത്തിൽ നക്ഷത്രം

9)കറുത്ത പാറയ്ക്ക് വെളുത്തവേര്.

ആനക്കൊമ്പ്

10)കറുത്തവൻ കുളിച്ചപ്പോൾ വെളുത്തവനായി.

ഉഴുന്ന്

📗📗

👫B) മലയാളം നുറുങ്ങുകൾ(6)

തെറ്റും – ശരിയും

കവിമാര്‍- കവികള്‍

കര്‍ശ്ശനം -കര്‍ശനം

കണിശതയോടെ -കണിശമായി

കണ്ടങ്കില്‍ – കണ്ടെങ്കില്‍

കണ്ടുപിടുത്തം – കണ്ടുപിടിത്തം

കലക്ടര്‍ -കളക്ടര്‍

കത്തിജ്വലിക്കുക – കത്തിജ്ജ്വലിക്കുക

കഷ്ടത- കഷ്ടം

കവിയത്രി / കവയത്രി – കവയിത്രി

കാണാന്‍ കഴിയും – കാണാം

കാല്‍വെപ്പ്/കാല്‍വപ്പ് – കാല്‍വയ്പ്

കാര്‍മ്മികത്തം – കാര്‍മ്മികത്വം

കാണ്മാനില്ല (പഴയശൈലി) -കാണാനില്ല

കാട്ടിനുള്ളില്‍ -കാട്ടില്‍

കോമാളിത്വം – കോമാളിത്തം

📗📗

👫C) പൊതുഅറിവ് (17)

കുട്ടീസ്….ഈ ആഴ്ച യിലെ പൊതു അറിവിൽ നമ്മൾ വിവിധ തരം പാട്ടുകൾ 50എണ്ണം മുൻപേ പത്തു വാരങ്ങളിൽ പരിചയപ്പെട്ടതിന്റെ തുടർച്ചയായി 5 എണ്ണം കൂടി അറിയാം…. ട്ടോ😍

51. എണ്ണപ്പാട്ട്

കല്യാണം കഴിഞ്ഞു നാലാം നാൾ വധൂ വരന്മാർ എണ്ണ തേയ്ക്കു മ്പോഴും കുളിക്കുമ്പോഴും ക്രിസ്തീയ സമുദായക്കാർ പാടുന്ന പാട്ടുകൾ.

52. ഒക്കല് പാട്ട്

വയനാട്ടിലെ ആദിവാസി പാട്ട്. പണിയർ കുലത്തിൽ പെട്ടവർ നെല്ല്‌ മെതിക്കുമ്പോൾ പാടുന്ന പാട്ടുകൾ.

53. കമ്മാളർ പാട്ട്

കൊല്ലൻ , ആശാരി , മൂശാരി , തട്ടാൻ തുടങ്ങിയ കമ്മാള വർഗക്കാർ വിവാഹത്തിനും തിരണ്ടു കല്യാണത്തിനും പാടുന്ന പാട്ട് . ചന്ദന പ്പാട്ട് (കുറിപ്പാട്ട് ) , പന്തൽ പാട്ട് , ഗണപതിപ്പാട്ട്, എന്നിങ്ങനെ സന്ദർഭാനുസരണം വകഭേദങ്ങൾ ഉണ്ട്. പാഞ്ചാലി സ്വയംവരം , സീതാ സ്വയംവരം , തുടങ്ങിയ പുരാണ കഥകൾ വിഷയം.

54. ഗണപതി തോറ്റം

തിരിഉഴിച്ചിലിനോടു് (അഗ്നിപൂജ) അനുബന്ധിച്ചു പാടുന്ന നാടോടിപ്പാട്ടുകൾ.

55. മരക്കളപ്പാട്ടു്

മുക്കുവരാജാവായ സാരംഗപാലനെക്കുറിച്ച് പാടുന്ന തോണിപ്പാട്ടുകളാണു് മറക്കളപ്പാട്ടുകൾ.

📗📗
👫D) ചിത്ര ശലഭം (7)

പൂങ്കണ്ണി

ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഒരു ശലഭമാണ് പൂങ്കണ്ണി
(Gladeye Bushbrown)

പശ്ചിമഘട്ടത്തിലാണ് ഇവയെ കണ്ടുവരുന്നത്. പ്രധാനമായും ഇലപൊഴിയും കാടുകളും മുളങ്കാടുകളും ആണ് ഇവയുടെ ആവാസവ്യവസ്ഥ. വളരെ സാവധാനത്തിൽ പറക്കുന്ന ഒരു ശലഭമാണിത്. പൊതുവെ താഴ്ന്നാണ് പറക്കുക. മരത്തടിയിൽ നിന്ന് ഊറി വരുന്ന കറ ഇവയ്ക്ക് വലിയ ഇഷ്ടമാണ്. പുൽചെടികളിലാണ് ഇവ മിക്കവാറും മുട്ടയിടുക.

ഇവയുടെ ചിറകിന് പൊതുവെ തവിട്ടുനിറമാണ്. അടിവശത്തായി വരയും കുറിയും ഉണ്ടായിരിക്കും ഇവയുടെ ചിറകുകളിൽ കണ്ണുപോലെ ഒരു വലിയ പൊട്ടുണ്ട്. കൺപൊട്ടുകൾക്ക് ചുറ്റും ഒരു വെള്ള വലയവുമുണ്ട്.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (8)

അവതരണം: സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬

RELATED ARTICLES

Most Popular

Recent Comments