Sunday, April 14, 2024
Homeഅമേരിക്കജോണ്‍ ഐസക്കിനെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു.

ജോണ്‍ ഐസക്കിനെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ കൗണ്ടി റിപ്പബ്ലിക്കൻ കൗണ്ടി കമ്മിറ്റി ഹേസ്റ്റിംങ്‌ ഓൺ ഹഡ്‌സണിൽ ഉള്ള വെസ്റ്റ്ചെസ്റ്റർ മാനറിൽ ഫെബ്രുവരി 28 ആം തിയതി ഡഗ്ഗ് കോളറ്റിയുടെ (Doug Colety, Westchester Gop-Chairman) അദ്ധ്യക്ഷതയിൽ കൂടിയ Gop മീറ്റിങ്ങിൽ പാര്‍ട്ടിയുടെ യോങ്കേഴ്‌സ് ചെയര്‍മാന്‍ റോബര്‍ട്ട് മോഫിറ്റു ജോണ്‍ ഐസക്കിനെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി പേര് നിർദ്ദേശിക്കുകയും അത് പാർട്ടി ഒന്നടങ്കം സപ്പോർട്ട് ചെയ്യുകയും ഉണ്ടായി.

അങ്ങനെ പ്രൈമറി ഇല്ലാതെതന്നെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്ത ചരിത്ര നിമിഷമാണ് ഉണ്ടായത് . ആ സ്ഥാനാർത്ഥിത്വത്തെ ജോണ്‍ ഐസക്ക് സ്വീകരിച്ചതോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അദ്ദേഹത്തെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ പാർട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വീകരിച്ചുകൊണ്ട് സംസാരിച്ച ജോണ്‍ ഐസക്ക് ന്യൂ യോർക്ക് സ്റ്റേറ്റിന്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി. അമേരിക്കയിലെ മലയാളീ സമൂഹത്തിലും ന്യൂ യോർക്കിലെ അമേരിക്കകാർക്കിടയിലും സുപരിചിതയായ ജോണ്‍ ഐസക്കിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഹര്ഷാരവത്തോട്‌ ആണ് സദസ്സ് സ്വീകരിച്ചത്.

ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി കൂടിയ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് ഇന്ത്യൻ സമൂഹത്തിൽ നിന്നും പ്രസീള പരമേശ്വരൻ (ഫൗണ്ടിങ് ചെയർമാൻ , ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കന്‍ കമ്മിറ്റി) ,ഹാരി സിങ്ങ് ,( ചെയർമാൻ , ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കന്‍ കമ്മിറ്റി ) , തോമസ് കോശി (ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കന്‍ കമ്മിറ്റി), വെൻ പരമേശ്വരൻ(ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കന്‍ കമ്മിറ്റി) , സണ്ണി ചാക്കോ(ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കന്‍ കമ്മിറ്റി) , വർഗീസ് എം കുര്യൻ(ബോബൻ ) (WMA പ്രസിഡന്റ് ), ജോസ് കാടാപ്പുറം (കൈരളീ ടീവി ) , ചാക്കോ പി ജോർജ്,ബാബു പൂപ്പള്ളിൽ , ഷോബി ഐസക് (YMA) ,റോയി എണ്ണശേരിൽ , ജോഷി മാത്യു (ഇന്ത്യൻ ഓർത്തഡോസ് ചർച്ച് ,യോങ്കേഴ്‌സ്) ,ബാബു തുമ്പയിൽ, ഷാജി വര്ഗീസ് , സാമുവൽ കോശി ശ്രീകുമാർ ഉണ്ണിത്താൻ തുടങ്ങി നിരവധി പേർ Gop മീറ്റിങ്ങിൽ പങ്കെടുത്തു. യോങ്കേഴ്സിലെ ഇന്ത്യൻ സമൂഹം രാഷ്ട്രീയ മില്ലാതെ ജോണ്‍ ഐസക്കിനെ പിന്തുണക്കുന്ന കാഴ്ചയാണ് കണ്ടത് .

നവംബര്‍ 5-നാണ് ഇലക്ഷന്‍. മലയാളിക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരമാണിത്. ഇന്ത്യക്കാർ ധാരാളമായി താമസിക്കുന്ന യോങ്കേഴ്‌സിൽ നാം ഒരുമിച്ചു വർക്ക് ചെയ്താൽ ജോണ്‍ ഐസക്കിന്റെ വിജയം ഉറപ്പാണ് എന്ന് ഏവരും വിശ്വസിക്കുന്നു.

അമേരിക്കയുടെ ആരോഗ്യ ,IT മേഖലകളിലും സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലും ഇന്ത്യൻകാർ വളരെ ശോഭിക്കുബോൾ അമേരിക്കയുടെ രാഷ്ട്രീയ രംഗത്ത് അവർ പിന്നോട്ട് പോകുന്ന കാഴ്ചയാണ് കാണുന്നത്. നമ്മളിൽ പലരും വോട്ട് ചെയ്യുവാൻ രെജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ ചെയ്തവർ വോട്ട് ചെയ്യാനോ പോകുന്നത് വിരളമാണ്. ആ മനോഭാവം മാറിയെങ്കിൽ മാത്രമേ നമുക്ക് രാഷ്ട്രീയമായി മുന്നോട്ട് പോകുവാൻ കഴിയു.

18 വയസ്സ് കഴിഞ്ഞ എല്ലാവരും വോട്ടിനു രെജിസ്റ്റർ ചെയ്യുകയും ഏർലി വോട്ടിങ്ങിനു നാം തയാർ ആവണമെന്നും ജോണ്‍ ഐസക്ക് അഭിപ്രായപ്പെട്ടു. 73000 വോട്ടേഴ്‌സ് ഉള്ള ഈ ഡിസ്ട്രിക്ടിൽ നല്ലയൊരുഭാഗം ഇന്ത്യക്കാർ താമസിക്കുന്ന സ്ഥലമാണ് . ആദ്യമായാണ് ഇവിടെ മത്സരിക്കാൻ നമ്മുടെ ഒരാളിന് അവസരം ലഭിക്കുന്നത്. ഈ അവസരം നമ്മൾ നല്ലവണ്ണം വിനിയോഗിച്ചാൽ കൂടുതൽ യൂത്തിന് ഈ രംഗത്തേക്ക് കടന്നു വരുവാൻ പ്രചോദനം ആകും. ഇലക്ഷന് സാമ്പത്തികവും ഒരു പ്രധാന ഘടകം ആണ്. നമ്മളിൽ കഴിയുന്നത് സാമ്പത്തികമായും സഹായിച്ചാൽ അദ്ദേഹത്തിന് നല്ല ഒരു മാർജിനിൽ ജയിച്ചു വരം എന്നാണ് ഏവരും കണക്കാക്കുന്നത്.

അമേരിക്കയുടെ രാഷ്ട്രീയ രംഗത്ത് മലയാളികൾ ചരിത്രംതിരുത്തി മുന്നേറുബോൾ, നമുക്ക് ജോണ്‍ ഐസക്കിന്റെ പിന്നിൽ അണിനിരന്ന് അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കാം. നമ്മുടെ ഏവരുടെയും സപ്പോർട്ട് ഉണ്ട് എങ്കിൽ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിൽ അദ്ദേഹം അനായാസം വിജയിക്കും. അതിന് വേണ്ടി നമുക്ക് ഒരുമിക്കാം.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments