Monday, December 9, 2024
Homeഅമേരിക്കമലയാളി മനസ്സിന്റെ എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ

മലയാളി മനസ്സിന്റെ എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ

ഒരായിരം ഓര്‍മ്മകൾ കൂടുകൂട്ടിയ മനസിൻ്റെ ചില്ലയിലേക്ക് നിറമുള്ള ഓര്‍മ്മകളുമായി ഇതാ വീണ്ടും ഒരു വിഷുകൂടി വന്നെത്തി. മേടമാസ പുലരിയിൽ നല്ലോർമ്മകളെ കൈനീട്ടമായി നമുക്ക് ഹൃദയത്തിൽ സൂക്ഷിക്കാം. നമ്മൾ ഓർത്തിരിക്കുന്നതു പോലെ എല്ലാവരും എല്ലാം ഓർത്തിരിക്കണമെന്നു നിർബന്ധം പിടിക്കരുത്, പലതും ഓർക്കാതിരിക്കാനുള്ളതു കൂടിയാണെന്നുള്ള വസ്തുത മനസ്സിലാക്കി ജീവിക്കുക. വാക്കിലും, പ്രവർത്തിയിലും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക.

ജീവിതത്തിൽ വേദനപ്പെടുത്തുന്ന നിമിഷങ്ങളുണ്ടായേക്കാം, എന്നാലും സന്തോഷിക്കാൻ ലഭിക്കുന്ന അവസരങ്ങൾ വിനിയോഗിക്കുക. സന്തോഷം ലഭിക്കുന്ന സന്ദർഭങ്ങൾ കണ്ടറിഞ്ഞു നേടിയെടുക്കുക. എല്ലാ മോഹങ്ങളും, ആഗ്രഹങ്ങളും കണിക്കൊന്ന പോലെ പൂവിടട്ടെ.

നന്മയുടെ ലോകത്തേക്ക് കണ്‍തുറക്കൂ, ഒരു പുതിയ പ്രഭാതം, പുതിയ പ്രത്യാശ, സമാധാനം, സന്തോഷം എന്നിവ ഏവർക്കും ലഭിക്കട്ടെ.

മലയാളി മനസ്സിന്റെ എല്ലാ പ്രിയപ്പെട്ടവർക്കും സ്‌നേഹത്തിന്‍റെയും നന്മയുടെയും ഐശ്വര്യത്തിൻ്റെയും വിഷുദിനാശംസകൾ..!!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments