Saturday, May 18, 2024
Homeഅമേരിക്കഫൊക്കാന ഇലക്ഷൻ നോട്ടിഫിക്കേഷൻ: അംഗസംഘടനകൾക്ക് അംഗത്വം മെയ് 18 വരെ പുതുക്കാവുന്നതാണ് .

ഫൊക്കാന ഇലക്ഷൻ നോട്ടിഫിക്കേഷൻ: അംഗസംഘടനകൾക്ക് അംഗത്വം മെയ് 18 വരെ പുതുക്കാവുന്നതാണ് .

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: ജൂലൈ 19, 2024 തീയതി വാഷിംഗ്‌ടൺ ഡി സി യിൽ നടക്കാനിരിക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് ഇലക്ഷൻ നോട്ടിഫിക്കേഷൻ അയച്ചു കൊടുത്തതായി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു . അംഗ സംഘടനകൾ അംഗത്വം പുതുക്കുന്നതിന്ഉള്ള അപേക്ഷകളകളും ഡെലിഗേറ്റ് ലിസ്റ്റും 2024 മെയ് 18 ന് മുന്‍പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ The Chairman, Fokana Election Committee, PO Box 261, Valley Cottage, NY 10989 എന്ന വിലാസത്തിൽ അയക്കേണ്ടുന്നതാണ് എന്ന് തെരഞ്ഞെടുപ്പ്‌ കമ്മിറ്റി അംഗങ്ങളായ ജോര്‍ജി വര്‍ഗീസ് , ജോജി തോമസ്എന്നിവരും അറിയിച്ചു.

സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക (nomination) സമർപ്പിക്കുന്നതിനുള്ള അവസാന തിയതി തിങ്കളാഴ്ച്ച, ജൂൺ 3 , 2024 ആണ് .ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിർദേശ പത്രികയിൽ ആയിരിക്കണം പത്രിക (nomination) സമർപ്പിക്കേണ്ടത്. .

ജൂൺ 3 , 2024 ശേഷം ലഭിക്കുന്ന പത്രികകൾ സ്വീകരിക്കുന്നതല്ലെന്നും സമിതി അംഗങ്ങൾ കൂട്ടിച്ചേർത്തു. ജൂൺ 3 , 2024 ന് പോസ്റ്റ് ചെയ്തതായി പോസ്റ്റൽ സീലിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ വൈകിയെത്തിയാലും സ്വീകരിക്കുന്നതായിരിക്കും. ഏതെങ്കിലും സാഹചര്യത്തിൽ പത്രികകൾ നഷ്ട്ടപ്പെടുകയോ വൈകിപോവുകയോ ചെയ്താൽ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളയിരിക്കില്ല. ഈ പ്രതിസന്ധി ഒഴിവാക്കാൻ പത്രികയുടെ ഒരു കോപ്പി ഇമെയിൽ വഴി തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാന് സമർപ്പിക്കേണ്ടതാണെന്ന് തെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. ഇമെയിൽ വിലാസം : fokanaelection24@gmail.com

2022 വരെ അംഗത്വം പുതുക്കിട്ടുള്ള എല്ലാ അംഗ സംഘടനകള്‍കും തിരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും മെയ് 2 ന് അയച്ചു കൊടുത്തിട്ടുണ്ടെന്നു ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് പത്രകുറുപ്പില്‍ അറിയിച്ചു. ഏതെങ്കിലും അസോസിയേഷന് ഇമെയിൽ ലഭിക്കാതെ വന്നിട്ട് ഉണ്ട് എങ്കിൽ fokanaelection24@gmail.com എന്ന ഇമെയിൽ ബന്ധപ്പെടാവുന്നതാണ് .

നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി 2024 ജൂൺ 20 ആം തീയതി ആണ് സ്ഥാനാർഥികളുടെ ആദ്യത്തെ ലിസ്റ്റ് 2024 ജൂൺ 27 നും ഫൈനൽ ലിസ്റ്റ് 2024 ജൂലൈ 2 ന് പ്രസിദ്ധികരിക്കുന്നതാണ്.

ഒരാൾക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കിയ സമിതി അംഗങ്ങൾ ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാഗമായവർ (അംഗങ്ങൾ) മാത്രമേ നാമനിർദ്ദേശ പത്രിക നൽകാനുള്ള അർഹതയുള്ളൂവെന്നും വ്യക്തമാക്കി.

നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം അതിന്റെ ഫീസ് കുടി അയക്കേണ്ടുന്നതാണ് .
അതാതു സംഘടനകളുടെ പ്രസിഡണ്ട്, സെക്രെട്ടറി, ട്രഷറർ എന്നിവർ ചേർന്നായിരിക്കണം ഓരോ സ്ഥാനാർഥികളെയും നാമനിർദ്ദേശം ചെയ്യേണ്ടത്. ഇവരിൽ മൂന്നിൽ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിർദ്ദേശപത്രികയിലുണ്ടായിരിക്കണം.

റീജിയണൽ വൈസ് പ്രസിഡണ്ട് (ആർ,വി.പി) സ്ഥാനാർത്ഥികൾ അതാതു റീജിയനുകളിൽ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളിൽ അംഗത്വമുള്ളവരായിരിക്കണം. റീജിയണൽ വൈസ് പ്രസിഡണ്ടുമാരെ തെരെഞ്ഞെടുക്കുന്നത് അതാത് റീജിയണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡണ്ടുമാരുടെയും മുൻ പ്രസിഡണ്ടുമാരുടെയും മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.

അംഗത്വ ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികൾക്ക് മാത്രമേ ജനറൽ ബോഡിയിലും തെരെഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായി വോട്ടെടുപ്പിലും പങ്കെടുക്കാൻ അനുവദിക്കുകയുള്ളു. അർഹതയുള്ള എല്ലാ പ്രതിനിധികളും ജനറൽ കൗൺസിൽ യോഗത്തിലും വോട്ടവകാശം രേഖപ്പെടുത്താനും നേരിട്ട് ഹാജരാക്കേണ്ടതാണ്. ഡെലിഗേറ്റുമാർ ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.

ഒരു അംഗ സംഘടനയിൽ നിന്ന് രണ്ടിൽ കൂടുതൽ സ്ഥാനാർത്ഥികളെ നാഷണൽ കമ്മിറ്റിയിലേക്കോ ട്രസ്റ്റി ബോർഡിലേക്കോ നാമനിർദ്ദേശം ചെയ്യാൻ പാടില്ല. ഫൊക്കാന നാഷണൽ കമ്മിറ്റിയിലോ, ട്രസ്റ്റി ബോർഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവർത്തന പരിചയമില്ലാത്തവർക്ക് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ യോഗ്യത ഉണ്ടായിരിക്കുകയില്ല.

മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികൾ ആയിട്ടുള്ളവർക്ക് ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാൻ യോഗ്യത ഉണ്ടാകില്ല. അംഗത്വം പുതുക്കാത്ത അംഗസംഘടനകളിൽ നിന്ന് ലഭിക്കുന്ന നാമനിദ്ദേശ പത്രികകൾക്ക് അയോഗ്യത കൽപ്പിക്കുന്നതായിരിക്കും.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments