Sunday, April 14, 2024
Homeഅമേരിക്കയോർക്ക് ടൗൺ സെൻറ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം

യോർക്ക് ടൗൺ സെൻറ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഉജ്ജ്വല തുടക്കം

യോർക്ക് ടൗൺ (ന്യൂയോർക്ക്): യോർക്ക് ടൗൺ സെൻറ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ഫെബ്രുവരി 25 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ പ്രത്യേക കിക്കോഫ് മീറ്റിംഗ് നടന്നു.

ഇടവക വികാരി ഫാ. നൈനാൻ ഈശോ കോൺഫറൻസ് ടീമിനെ ഹാർദ്ദവമായി സ്വാഗതം ചെയ്തു. കോൺഫ്രൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ, ജോയിൻറ് ട്രഷറർ ഷോൺ എബ്രഹാം, സുവനീർ കമ്മിറ്റി മെമ്പേഴ്സ് റോണ വർഗീസ്, മത്തായി ചാക്കോ, ഫൈനാൻസ് കമ്മിറ്റി മെമ്പർ നോബിൾ വർഗീസ് തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. ഇടവകയെ പ്രതിനിധീകരിച്ച് വികാരിയോടൊപ്പം ട്രസ്റ്റി ബാബു ജോർജ്, സെക്രട്ടറി വർഗീസ് മാമ്പള്ളിൽ, മലങ്കര അസോസിയേഷൻ മെമ്പർ സാജൻ മാത്യു , ഭദ്രാസന അസംബ്ലി അംഗങ്ങൾ ജോർജുകുട്ടി പൊട്ടൻചിറ, കുര്യൻ പള്ളിയാങ്കൽ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. ഇടവക സെക്രട്ടറി കോൺഫ്രൻസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി.

ഈ വർഷത്തെ ഫാമിലി/ യൂത്ത് കോൺഫറൻസിന്റെ തീയതി, ലൊക്കേഷൻ, പ്രാസംഗികർ, ചിന്താവിഷയം തുടങ്ങിയ വിശദാംശങ്ങളെ കുറിച്ച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സംസാരിച്ചു.

സമ്മേളനത്തിന്റെ അനുസ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് മത്തായി ചാക്കോ സംസാരിച്ചു. 2024 മാർച്ച് അവസാനത്തോടെ സുവനീറിലേക്കുള്ള സർഗാത്മക സൃഷ്ടികൾ,പരസ്യങ്ങൾ എന്നിവ അയച്ചുതരണമെന്ന് അഭ്യർത്ഥിച്ചു.

ധനസമാഹരണത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന റാഫിൾ ടിക്കറ്റിൻറെ വിലയെക്കുറിച്ചും അതിന്റെ ആകർഷകമായ സമ്മാനങ്ങളെപ്പറ്റിയും റോണ വർഗീസ് സംസാരിച്ചു.

സ്‌പോൺസർഷിപ്പ്, രജിസ്‌ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ കോൺഫറൻസിന്‌ പിന്തുണ നൽകാനുള്ള അവസരങ്ങളെപ്പറ്റി നോബിൾ വർഗീസ് വിശദീകരിച്ചു.

ഷോൺ എബ്രഹാം ഫാമിലി കോൺഫറൻസിലെ തൻറെ അനുഭവങ്ങളും കോൺഫറൻസിൽ കണ്ടെത്താനും പഠിക്കാനും ആഗ്രഹിക്കുന്ന ആവേശകരമായ കാര്യങ്ങളും പങ്കുവെച്ചു.

ഫാ. നൈനാൻ ഈശോ സുവിനീറിനുള്ള ഇടവകയുടെ സംഭാവന കൈമാറി. തുടർന്ന് ബാബു ജോർജ്, വർഗീസ് മാമ്പിള്ളി, സാജൻ മാത്യു, ജിജു മാത്യു, ജോർജുകുട്ടി പൊട്ടൻചിറ, ഷാജൻ ജോർജ്, തോമസ് ജോസഫ്, കുര്യൻ

പള്ളിയാങ്കൽ, ജോർജുകുട്ടി പൊട്ടൻചിറ, റോയ് എണ്ണച്ചേരിൽ, ബേസിൽ വർഗീസ്, മാത്യു പുത്തൻവീട്ടിൽ, തുടങ്ങിയവർ തങ്ങളുടെ സ്പോൺസർഷിപ്പ് കൈമാറി.

ഇടവകയിൽ നിന്നുള്ള ധാരാളം അംഗങ്ങൾ കോൺഫറൻസിനായി രജിസ്റ്റർ ചെയ്തും റാഫിൾ ടിക്കറ്റുകൾ വാങ്ങിയും, സുവനീറിൽ പരസ്യങ്ങളും ആശംസകളും നൽകിയും ഉദാരമായി സഹകരിച്ചു. ഇടവക ട്രസ്റ്റി ബാബു ജോർജ് കിക്കോഫിന് ചുക്കാൻ പിടിച്ചു. ഇടവക സന്ദർശനം വൻ വിജയമാക്കാൻ നേതൃത്വം നൽകിയ ഭാരവാഹികൾക്കു അദ്ദേഹം നന്ദി അറിയിച്ചു.

സ്‌പോൺസർഷിപ്പ്, രജിസ്‌ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ ഉദാരമായ പിന്തുണ വാഗ്ദാനം ചെയ്ത വികാരിക്കും ഇടവകാംഗങ്ങൾക്കും കോൺഫ്രൻസ് ടീമിൻറെ പേരിൽ സെക്രട്ടറി ചെറിയാൻ പെരുമാൾ നിസ്സീമമായ നന്ദിയും കടപ്പാടും അറിയിച്ചു.

ഈ വർഷത്തെ കോൺഫറൻസ് 2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.

‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സെഷനുകൾ ഉണ്ടായിരിക്കും. കോൺഫറൻസിനോട് അനുബന്ധിച്ച് നടക്കുന്ന എന്റർടൈൻമെന്റ് പ്രോഗ്രാമിൽ ഇടവകകൾക്ക് പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും. Registration link: http://tinyurl.com/FYC2024

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

മത്തായി ചാക്കോ

RELATED ARTICLES

Most Popular

Recent Comments