Friday, April 12, 2024
Homeഅമേരിക്കഅതിഥി ദേവോ ഭവ: (ലേഖനം) ✍ഷീജ പടിപ്പുരക്കൽ

അതിഥി ദേവോ ഭവ: (ലേഖനം) ✍ഷീജ പടിപ്പുരക്കൽ

ഷീജ പടിപ്പുരക്കൽ✍

ലജ്ജിച്ചു ശിരസ് കുനിച്ചു ഹൃദയം ഉരുകി വീണ്ടും ഒരു മടുത്ത മാപ്പ് പറച്ചിൽ..മാപ്പ്🙏

ലജ്ജിച്ചു തലതാഴ്ത്തുക.

ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും നാണക്കേടിന്റെ ഗർത്തങ്ങളിൽ തള്ളിയിട്ട
മനസാക്ഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത ക്രൂരന്മാരായ ഏഴു കഴുകന്മാർ ഒന്നാം തീയതി വെള്ളിയാഴ്ച(1/3/24) രാത്രി സ്പാനിഷ് യുവതിയെ അതിക്രൂരമായി പീഡനത്തിന് ഇരയാക്കി.

ഇന്ത്യയ്ക്ക് ഒരു സംസ്കാരം ഉണ്ട് ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ ഉള്ള സംസ്കാരം. ആധുനിക ഭാരതത്തിൽ ഇന്നും നിലനിൽക്കുന്ന സംസ്കാരം.

അതിഥി ദേവോ ഭവ:

അതെ അതിഥികളെ ദൈവത്തെപ്പോൽ കണക്കാക്കേണ്ട സംസ്കാരം. വിനോദ സഞ്ചാരികൾ നമ്മുടെ അതിഥിയാണ്. അവരെ സ്വീകരിക്കുന്ന ഉത്തരവാദിത്ത ബോധം നമ്മളിൽ ഉണ്ടാകണം അവരെ സ്വാഗതം ചെയ്യുക ബഹുമാനിക്കുക പരിപാലിക്കുക. അത് നമ്മുടെ ധർമ്മികമായ ഉത്തരവാദിത്തവും കടമയുമാണ്.

ഇന്ത്യയാണിത്.
സ്ത്രീയെ ദേവിയായി അമ്മയായി കാണുന്ന ഇന്ത്യ അങ്ങനെയെ കാണാവൂ എന്ന സംസ്കാരം ഉള്ള ഇന്ത്യ.

സ്ത്രീ ആദരിക്കപ്പെടേണ്ടവൾ പൂജിക്കപ്പെടേണ്ടവൾ. സ്ത്രീയുടെ മഹത്വം ലവലേശം മനസിലാക്കാത്ത..ആദിത്യ മര്യാദ എന്താണെന്നറിയാത്ത.. അമ്മ പെങ്ങന്മാരെ തിരിച്ചറിയാത്ത, ഒരു കൂട്ടം നരാധമന്മാർ അതിക്രൂരമായി ഉപദ്രവിച്ചത് ബൈക്കിൽ അറുപത്തിമൂന്നു രാജ്യങ്ങൾ കണ്ട് അടുത്തത് ഇന്ത്യ കാണുവാൻ ഇവിടുത്തെ സംസ്കാരം ദർശിക്കുവാൻ സന്തോഷത്തോടെ.. അതിലുപരി ഇന്ത്യ എന്താണ് എന്ന് മറ്റുള്ളവരോട് അഭിമാനത്തോടെ പറയുവാൻ ഒരായിരം സ്വപ്നം കണ്ടു വന്ന വിദേശവനിതയും ഭർത്താവും.

സ്പാനിഷ് ദമ്പതികൾ ജാർഖൻഡ് ധൂംക്ക എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ കാമാന്ധത ബാധിച്ച കഴുകന്മാർ ക്രൂരമായി ഉപദ്രവിച്ചു പിച്ചിച്ചീന്തിയിരിക്കുന്നു. ടെന്റ് കെട്ടി സുരക്ഷിതം എന്ന് വിചാരിച്ച ആ സഹോദരിയെ ഹെൽമെറ്റ്‌ കൊണ്ടും കല്ല് കൊണ്ടും ക്രൂരമായി അടിച്ചു പീഡിപ്പിച്ചു. ശേഷം അവരുടെ പക്കൽ ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുകയും ചെയ്തു.അവർ ഇപ്പോൾ ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്. എന്ത് നീചമായ.. ദയയില്ലാത്ത മ്ലേച്ചമായ ക്രൂരപ്രവൃത്തിയാണിത്. എന്ത് പറയണം. എങ്ങനെ അശ്വസിപ്പിക്കണം.പകച്ചു പോവുകയാണ്.🙏

എല്ലാ ഇന്ത്യക്കാരെയും അപമാനിപ്പിക്കുന്ന തരത്തിൽ തല ഉയർത്താൻ ആകാത്ത വിധത്തിൽ.. പെണ്ണിന്റെ വിലയറിയുന്ന ആദിത്യമര്യാദ അറിയുന്ന എല്ലാവരെയും ഒത്തിരി ദുഖിപ്പിക്കുന്ന പ്രവൃത്തി നടത്തിയ നിങ്ങൾ ചെയ്ത തെറ്റിന് മാപ്പില്ല. ഒരിക്കലും മാപ്പില്ല.

സ്ത്രീ എന്താണെന്നും സ്ത്രീയുടെ മഹത്വം എന്താണെന്നും വിദ്യാഭ്യാസത്തിലൂടെ വളർത്തിയെടുക്കണം.

ഇത് വരെ മൂന്നുപേരെയാണ് അറസ്റ് ചെയ്തത്. ഇത്തരത്തിലുള്ള നരഭോജികൾക്ക് വധശിക്ഷ അതിവേഗം നടപ്പാക്കണം. ഇനിയൊരു സ്ത്രീയും ഇവിടെ അപമാനിക്കപ്പെടാൻ ഇടയാകരുത്. നിയമം വളരെ കർശനമാക്കണം എന്ന് കേണപേക്ഷിച്ചു കൊള്ളുന്നു.

വേദനയോടെ ഒരിക്കൽ കൂടി മാപ്പ് പറഞ്ഞുകൊണ്ട്.🙏

ഷീജ പടിപ്പുരക്കൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments