കൊച്ചി :- ദോഹയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി നൌഷാദാണ് എയർ ഇൻ്റലിജൻ്റ്സ് യൂണിറ്റിൻ്റെ പിടിയിലായത്. ദോഹയിൽനിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വർണം 465.5 ഗ്രാം ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
വിമാനത്താവളത്തിന്റെ പുറത്തേയ്ക്കുള്ള ഗേറ്റിൽ വച്ചാണ് നൌഷാദ് പിടിയിലാകുന്നത്. തുടർന്ന് ഇയാളെ പരിശോധിച്ചതിലൂടെ ഷൂസിൻ്റെ സോളിൽ ഒളിപ്പിച്ച നിലയിൽ 8 സ്വർണമാലകൾ കണ്ടെത്തുകയായിരുന്നു.