Friday, December 27, 2024
Homeഅമേരിക്കഫോമാ മിഡ്-അറ്റ്‌ലാൻ്റിക് റീജിയൻ "യുവജനോത്സവം 2024 " ഏപ്രിൽ 20 ന് ശനിയാഴ്ച...

ഫോമാ മിഡ്-അറ്റ്‌ലാൻ്റിക് റീജിയൻ “യുവജനോത്സവം 2024 ” ഏപ്രിൽ 20 ന് ശനിയാഴ്ച ഫിലാഡൽഫിയയിൽ

ബോബി തോമസ് PRO

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (FOMAA) മിഡ്-അറ്റ്‌ലാൻ്റിക് റീജിയൻ ഒരുക്കുന്ന കലാ പ്രതിഭകളുടെ ആഘോഷമായ യുവജനോത്സവം 2024, ഏപ്രിൽ 20, ശശനിയാഴ്ച , രാവിലെ 8 മുതൽ വൈകിട്ട് 8 വരെ സെൻ്റ്. തോമസ് സിറോമലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (608 Welsh Rd, Philadelphia) നടത്തപ്പെടുന്നു. ഈ ആവേശകരമായ പരിപാടിയിൽ പങ്കെടുക്കാൻ ന്യൂജേഴ്‌സി, പെൻസിൽവാനിയ, ഡെലവെയർ എന്നിവിടങ്ങളിൽ താമസിക്കുന്ന മലയാളികളെ ക്ഷണിക്കുന്നു.

യുവജനോത്സവം 2024ൽ വിവിധ പ്രായ വിഭാഗങ്ങളിലാണ് മത്സരങ്ങൾ ഒരുക്കിയിട്ടുള്ളത്. ഗ്രൂപ്പ് എ (5-8 വയസ്സ്), ഗ്രൂപ്പ് ബി (9-12 വയസ്സ്), ഗ്രൂപ്പ് സി (13-16 വയസ്സ്), ഗ്രൂപ്പ് ഡി (17-25)ഗ്രൂപ്പ് ഇ (26 വയസും അതിനുമുകളിലും) എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു.

മത്സരത്തിലെ വിജയികൾക്ക് ഫോമാ ഇൻ്റർനാഷണൽ കൺവെൻഷൻ 2024 ൽ യൂത്ത് ഫെസ്റ്റിവൽ ഗ്രാൻഡ് ഫിനാലെയിലേക്ക് മുന്നേറാനുള്ള അവസരം ലഭിക്കും.

വിവിധ വിഭാഗങ്ങളിലായി സോളോ & ഗ്രൂപ്പ് ഡാൻസ്, പ്രഭാഷണം, വിവിധ വിഭാഗങ്ങളിലെ സോളോ വോക്കൽ പെർഫോമൻസ്, ക്രിയേറ്റീവ് പെർഫോമൻസ്, കൂടാതെ 26 വയസ് പ്രായമുള്ളവർക്കായി പ്രത്യേക “വി ഗോട്ട് ടാലൻ്റ്” വിഭാഗവും ഉൾപ്പടെയുള്ള മത്സര ഇനങ്ങളാൽ പങ്കെടുക്കുന്നവരുടെ വൈവിധ്യമാർന്ന കഴിവുകൾ പ്രദർശിപ്പിക്കാനാണ് ഇവൻ്റ് ലക്ഷ്യമിടുന്നത്.

പരിപാടിയുടെ മുൻ പതിപ്പുകളിൽ മികച്ച ജനപങ്കാളിത്തം ലഭിച്ചിരുന്നു, ഈ വർഷവും എല്ലാ കഴിവുറ്റ വ്യക്തികളെയും FOMAA സ്വാഗതം ചെയ്യുന്നു. യുവജനോത്സവം 2024-ൻ്റെ രജിസ്ട്രേഷൻ അവസാന തീയതി മാർച്ച് 31 ശനിയാഴ്ചയാണ്. താൽപ്പര്യമുള്ളവർക്ക് matalentfest.com എന്ന വെബ്‌സൈറ്റ് വഴിയോ റീജിയണൽ കോർഡിനേറ്റേഴ്‌സ് ആയ സ്വപ്ന രാജേഷ് NJ,732-910-7413, റോഷിൻ പ്ലാമൂട്ടിൽ PA-484-470-5229, സിമി സൈമൺ Delaware 302-489-9044 എന്നിവരെ ബന്ധപെട്ടോ രജിസ്റ്റർ ചെയ്യാം.

യുവജനോത്സവ കൺവീനർ തോമസ് എബ്രഹാം, റീജിയണൽ വൈസ് പ്രസിഡന്റ് ജോജോ കോട്ടൂർ, സെക്രട്ടറി ജോബി ജോൺ, ട്രഷറർ ബിജു എട്ടുംകൽ , ഫോമാ നാഷണൽ കമ്മിറ്റി മെമ്പർമാരായ ഷാലു പുന്നൂസ്‌, ജിയോ ജോസഫ്‌ എന്നിവരുൾപ്പെടെയുള്ള കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ “യുവജനോത്സവം 2024” ൽ പങ്കെടുത്തു തങ്ങളുടെ സർഗ്ഗ പ്രതിഭ തെളിയിക്കുവാനുള്ള അവസരം പൂർണമായി ഉപയോഗിമാകുവാൻ എല്ലാ കലാകാരന്മാരെയും കലാകാരികേളേയും സ്നേഹപൂർവം ക്ഷേണിക്കുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് ജോജോ കോട്ടൂർ അറിയിക്കുന്നു .

വാർത്ത: ബോബി തോമസ് (മിഡ്-അറ്റ്‌ലാൻ്റിക് റീജിയൻ പി ആർ ഒ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments