പത്തനംതിട്ട –പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ നെല്‍കൃഷിക്ക് പുനര്‍ജീവന്‍. കേരളത്തിന്റെ നെല്ലറകള്‍ മണ്‍മറയരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ ആരംഭിച്ച നെല്‍കൃഷിക്ക് വിത്ത് വിതച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളില്‍ അന്യം നിന്നുപോകുന്ന നെല്‍കൃഷിയെ സജീവമാക്കി പരിപോഷിപ്പിക്കണം. പാടശേഖരസമിതിക്ക് വൈദ്യുതി മോട്ടോര്‍ സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും 23 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
പാടശേഖരസമിതി സെക്രട്ടറി കെ ഹരിലാല്‍, പ്രസിഡന്റ് എം കെ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ 70 ഏക്കര്‍ പാടശേഖരത്തിലാണ് നെല്‍കൃഷി ചെയ്യുന്നത്. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ എസ് അരുണ്‍ , റ്റി കെ സതി, കെ എസ് കെ ടി യു ജില്ലാകമ്മിറ്റിയംഗം കെ കെ സുധാകരന്‍, കര്‍ഷകസംഘം ഏരിയ കമ്മിറ്റി പ്രസിഡന്റ് പിഎന്‍ മംഗളാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.