റിയാദ്: സയ്യിദുനാ മുഹമ്മദ് നബി(സ)യുടെ ജീവിതവും ഇസ്ലാമിക ചരിത്രത്തിലെ മറ്റ് സുപ്രധാന സംഭവങ്ങളുമായി ബന്ധപ്പെടുത്തി മദീനയിലെ 100 സ്ഥലങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ സൗദി അറേബ്യ ആരംഭിച്ചു.
മദീന അമീറും റീജിയണൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ, ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ, സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഹമദ് ഫയീസ് എന്നിവരുടെ സാന്നിധ്യത്തിൽ പദ്ധതികൾക്ക് തുടക്കം കുറിച്ചു.
സോൺ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ടൂറിസം ഡെസ്റ്റിനേഷൻ ഡെവലപ്‌മെന്റ് ഓഫീസ് 2025 വരെ അംഗീകൃത ടൈം പ്ലാൻ അനുസരിച്ച് പദ്ധതികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഖന്ദഖ് യുദ്ധത്തിലെ ചരിത്ര പ്രസിദ്ധമായ കിടങ്ങ് , അൽ-ഫഖീർ കിണർ, മസ്‌ജിദുൽ ഖിബലതൈൻ എന്നിവയുടെ പുനരുദ്ധാരണം തുടങ്ങിയവ പദ്ധതികളിൽ ഉൾപ്പെടുന്നു. ഉസ്മാൻ ബിൻ അഫാൻ(റ)ന്റെ കിണർ, സയ്യിദ് അൽ-ശുഹാദ സ്‌ക്വയർ എന്നിവയുടെ നവീകരണത്തിനും കരാറിൽ ഒപ്പുവച്ചു, അതേസമയം മദീനയിലെ മറ്റ് 100-ലധികം ചരിത്ര ഇസ്‌ലാമിക് സൈറ്റുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള പഠനങ്ങൾ നടക്കുന്നു.
ചടങ്ങിൽ ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, അൽ ഗമാമ, അബൂബക്കർ സിദ്ദിഖ് (റ) മസ്‌ജിദ് , ഉമർ ഇബ്‌നു അൽ ഖത്താബ് (റ) മസ്‌ജിദ് , അൽ സഖിയ, ബനു അനിഫ് മസ്‌ജിദ് , അൽ റയ മസ്‌ജിദ് , ഘർസ് കിണർ, അർവ ബിൻ അൽ-സുബൈർ കോട്ട ഉൾപ്പെടെ എട്ട് സൈറ്റുകളുടെ വികസനവും ഉദ്ഘാടനം ചെയ്തു.