മസ്ജിദ് ഐ ജഹാൻ നുമ അഥവാ ജമാ മസ്ജിദിന്റെ വിശാലമായി കിടക്കുന്ന ഈ പള്ളിയുടെ വരാന്തയിൽ മാത്രം 25000 പേർക്ക് ഇരിക്കാവുന്നത്രയും വിസ്തൃതിയുണ്ട്. ഈദിന്റെ പുണ്യവേളയിൽ രാവിലെ പ്രത്യേക നമാസ് അർപ്പിക്കുവാൻ ആയിരകണക്കിന് തീർത്ഥാടകർ ആദിത്യമരുളുന്ന മുറ്റത്ത് 85,000 പേരെ ഉൾക്കൊള്ളാൻ ആകും എന്നത് ഈ പള്ളിയുടെ വലുപ്പം മനസ്സിലാക്കിത്തരുന്നു.
അമുസ്ലിംങ്ങളെ മസ്ജിദിനുള്ളിൽ പ്രവേശിപ്പിക്കുന്നില്ല. എങ്കിലും മുറ്റത്തുനിന്ന് നമുക്ക് കാണാവുന്നത് പ്രാർത്ഥനാ ഹാളിന്റെ പ്രവേശന കവാടങ്ങൾക്ക് മുകളിൽ പേർഷ്യൻ ഭാഷയിലുള്ള കാലിഗ്രാഫിക് ലിഖിതങ്ങളാണ്. പിന്നെ അതേ ഹാളിന്റെ മേൽക്കൂരയിൽ മൂന്ന് വലിയ താഴികക്കുടങ്ങളും. പ്രവേശന കവാടം ഒഴികെയുള്ള രണ്ട് കവാടങ്ങളിൽ കിഴക്കേ കവാടം രാജകീയമായ ഉപയോഗത്തിന് മാത്രമായിരുന്നു എന്ന് പറയപ്പെടുന്നു.
അതിശയിപ്പിക്കുന്ന വാസ്തുവിദ്യകളാൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്. മുഗൾ കാലഘട്ടങ്ങളിൽ പണികഴിപ്പിച്ച പള്ളികളിലെ ഏറ്റവും മികച്ച വാസ്തുവിദ്യ ഉപയോഗിച്ചിരുന്നത് ഡൽഹിയിലെ ഈ മസ്ജിദിലാണ്.1656ൽ നിർമ്മാണം പൂർത്തിയായ മസ്ജിദിന്റെ ഉദ്ഘാടനം ഷാജഹാന്റെ ക്ഷണപ്രകാരം ഉസ് ബെക്കിസ്ഥാൻ ഇമാമായ സയിദ് അബ്ദുൽ ഗഫൂർ ഷാ ബുകാരി 1656 ജൂലൈ 23ന് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.
ഏറ്റവും മികച്ച മാർബിളും ചുണ്ണാമ്പ് കല്ലുമാണത്രേ മസ്ജിദിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരി lamക്കുന്നത്. 1644 നും 1656 നും ഇടയിൽ ഷാജഹാൻ നിർമ്മിച്ച ജമാ മസ്ജിദിലൂടെ അദ്ദേഹം ലക്ഷ്യം വെച്ചത് ലോകത്തിന്റെ ഐക്യമായിരുന്നു എന്ന് പറയപ്പെടുന്നു. തുടക്കകാലത്ത് ജമാ മസ്ജിദ് അറിയപ്പെട്ടിരുന്നത്
ഈ -ജഹാൻ- നുമ എന്നായിരുന്നുവെന്നും, ഇതിന്റെ അർത്ഥം ലോകത്തെ ‘പ്രതിഫലിപ്പിക്കുന്ന മസ്ജിദ്’ എന്നായിരുന്നുവെന്നും പറയപ്പെടുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളികളിൽ ഒന്നായ ജുമാ മസ്ജിദിൽ ഹിന്ദു ജൈന വാസ്തു വിദ്യകൾ ചേർന്ന വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
പള്ളിയുടെ ഹൃദയഭാഗത്ത് വിശ്വാസികൾ പ്രാർത്ഥനയ്ക്ക് മുമ്പ് ശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന ഒരു കുളമുണ്ട്. പ്രാർത്ഥനാലയമായതിനാൽ പ്രവേശന കവാടത്തിൽ ചെരുപ്പ് ഊരിയിടണം.
പള്ളി പൊളിക്കുക എന്ന ലക്ഷ്യം വച്ചു കൊണ്ടായി രുന്നു 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാർ സൈന്യത്തെ ജമാ മസ്ജിദിൽ വിന്യസിപ്പിച്ചത്. എന്നാൽ ശക്തമായ എതിർപ്പിനെ തുടർന്ന് പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മുഗൾ കാലഘട്ടത്തിന്റെ അവസാനഘട്ടം വരെ പ്രധാന മസ്ജിദ് ആയിരുന്ന ജുമാ മസ്ജിദിന് നേരിടേണ്ടി വന്ന രണ്ട് പ്രധാന ആക്രമണങ്ങൾ ആയിരുന്നു 2006 ഏപ്രിൽ 14ന് വെള്ളിയാഴ്ച തുടരെ തുടരെയുണ്ടായ രണ്ട് ബോംബ് സ്ഫോടനങ്ങളും ( നടുമുറ്റത്ത് ഉപേക്ഷിച്ച ഷോപ്പിംഗ് ബാഗുകളിലെ രണ്ട് ബോംബ് പൊട്ടിത്തെറിച്ച സംഭവം ) , 2010ലെ വെടിവെപ്പും. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായിരുന്നതും, മുസ്ലിം സമുദായത്തിന് ഏറ്റവും മതപരമായ പ്രാധാന്യമുള്ളതുമായിരുന്ന മസ്ജിദ് ആയിരുന്നു ജുമാ മസ്ജിദ്.
ശുഭം 🙏