ഇത്തിരിനേരം കല്പടവിൽ
ഞാൻ ഇരിക്കും നേരത്ത്
ഒന്നൊന്നായ് പെയ്തൊരു
മോഹങ്ങൾ
മധുരമാമന്ദം.
ശിഞ്ചിതരാഗ പരാഗമാകെ
പടർന്നൊഴുകുമ്പോൾ
ചുറ്റിവരിയുന്ന ശംഖു പുഷ്പം
മേഘ ശകലങ്ങളായ്.
പൊൻകിനാക്കൾ തങ്കത്തേരിൽ
പാലാഴി പോലെ
പാതി ചാരി നിൽക്കുന്ന ശില്പമായ്
ഒരു നവ്യ രൂപം.
വരയ്ക്കുവാനെൻ്റെ കൈകൾ
കുഴഞ്ഞതോ?
ഹിമശൈല നനുവിൽ കരങ്ങൾ
മരവിച്ചതോ?
മായുന്നു ഇമകൾ ചിമ്മുന്നു
പൂർവ്വാപരതയിൽ ഞാനെടുത്തി
ടുമ്പോൾ
സായന്തനം കുങ്കുമം ചാർത്തി
പകൽ മങ്ങിയ മനോഹാരിതയും.
എങ്ങുനിന്നെങ്ങു നിന്നോ സോപാന
ഗീതം കാതിൽ മുഴങ്ങുമ്പോൾ
പിന്മടക്കത്താൽ ഞാനോ
തുനിഴുമ്പോൾ
സങ്കല്പ സല്ലാപ നാളിൽ ഞാനാ
കല്പടവിൽ
ഇലകൾ കൊണ്ടൊരുവരി
എഴുതി
വീണ്ടും ഒരിക്കൽ കൂടി ഞാനി വഴി
എത്തും.