Thursday, December 26, 2024
Homeകായികംമുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുത്തു

മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുത്തു

മുംബൈ: മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍  നിറയെ സര്‍പ്രൈസുകളുമായി ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുത്തു. രാജാസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസന്‍റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നെങ്കിലും ഗവാസ്കര്‍ തെരഞ്ഞെടുത്ത 15 അംഗ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഹെന്‍റിച്ച് ക്ലാസനും നിക്കോളാസ് പുരാനുമൊപ്പം സഞ്ജുവിനും ഇടം നല്‍കിയിട്ടുണ്ട്.

ഭൂരിഭാഗം പേരും തെരഞ്ഞെടുത്ത വിരാട് കോലി-സുനില്‍ നരെയ്ന്‍ സഖ്യം തന്നെയാണ് ഗവാസ്കറുടെ ടീമിലെയും ഓപ്പണര്‍മാരായി ഉള്ളത്. മൂന്നാം ഓപ്പണറായി ഹൈദരാബാദിന്‍റെ യുവതാരം അഭിഷേക് ശര്‍മയ്ക്കും ഗവാസ്കര്‍ 15 അംഗ ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്.ഗുജറാത്ത് താരം സായ് സുദര്‍ശനും ടീമില്‍ ഇടം ലഭിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കും മധ്യനിരയിലുമായി സഞ്ജു സാംസണ്‍, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നിക്കോളാസ് പുരാന്‍, ഹൈദരാബാദിന്‍റെ ഹെന്‍റ്ച്ച് ക്ലാസന്‍ എന്നിവരെയും തെരഞ്ഞെടുത്തുവെന്നതാണ് വലിയ പ്രത്യേകത.

സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയെത്തുമ്പോള്‍ പേസ് ഓള്‍ റൗണ്ടര്‍മാരായി ആന്ദ്രെ റസലും ശിവം ദുബെയുമാണ് ഗവാസ്കറുടെ ടീമിലിടം നേടിയത്. സ്പെഷലിസ്റ്റ് സ്പിന്നറുടെ റോളില്‍ കുല്‍ദീപ് യാദവ് എത്തുമ്പോള്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്ര, പാറ്റ് കമിന്‍സ്, ടി നടരാജന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരെയാണ് ഗവാസ്കര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

മറ്റ് താരങ്ങള്‍ തെരഞ്ഞെടുത്തപോലെ ഐപിഎൽ ഇലവനെയല്ല 15 അംഗ ടീമിനെയാണ് ഗവാസ്കർ തെര‌ഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഐപിഎല്‍ കമന്‍ററിക്കിടെ സുനില്‍ ഗവാസ്കര്‍ വിരാട് കോലിക്കും സഞ്ജു സാംസണുമെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. വിരാട് കോലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചും സഞ്ജുവിന്‍റെ മോശം ഷോട്ട് സെലക്ഷനെയും ഗവാസ്കര്‍ കമന്‍ററിക്കിടെ പലപ്പോഴും വിമര്‍ശിച്ചിരുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments