വയനാട്:- മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും. സ്ഥിര പുനരധിവാസം വരെ വിവിധ സംഘടനകളുടേയും വ്യക്തികളുടേയും സ്ഥാപനങ്ങളുടെയുമെല്ലാം സഹകരണത്തോടെയാണ് താത്കാലിക കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്.
ഈ മാസത്തിനുള്ളില്‍ ഇത്തരം നടപടികള്‍ പൂര്‍ത്തിയാകും.സ്ഥിരം പുനരധിവാസം വരെ ദുരന്തബാധിതര്‍ക്ക് ആശ്വാസമായി താത്കാലിക കേന്ദ്രങ്ങള്‍ ഒരുങ്ങുകയാണ്. സര്‍ക്കാര്‍ ഇതിനകം കണ്ടെത്തിയ സ്ഥലങ്ങളില്‍ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയായി തുടങ്ങി.ഇന്ന് മുതല്‍ വിവിധ കേന്ദ്രങ്ങളിലേക്ക് ദുരന്തബാധിതരായ കുടുംബങ്ങള്‍ എത്തിതുടങ്ങുകയാണ്.
മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ ഐ എന്‍ എല്‍ വാടകക്ക് എടുത്ത ഫ്‌ലാറ്റിലേക്ക് 8 കുടുംബങ്ങള്‍ ആദ്യമായെത്തും. താത്കാലിക പുനരധിവാസം ഓഗസ്റ്റില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
പുനരധിവാസത്തിന് ഉപയോഗിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഉപകരണങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടി അംഗങ്ങളായ ക്യാമ്പ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചാണ് പുനരധിവാസം സംബന്ധിച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കുക