Friday, January 3, 2025
Homeകേരളംസംഘപരിവാറിന്റെ സൈബർ ആക്രമണം തുടരുന്നു:- നടി നിമിഷ സജയൻ

സംഘപരിവാറിന്റെ സൈബർ ആക്രമണം തുടരുന്നു:- നടി നിമിഷ സജയൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ സിനിമാനടി നിമിഷ സജയനെതിരെ സൈബർ ആക്രമണവുമായി സംഘപരിവാർ. നിമിഷയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ അശ്ലീല കമെന്റുകൾ പോസ്റ്റ് ചെയ്തും, നടിയുടെ ചിത്രത്തോടൊപ്പം അസഭ്യവർഷം ചെയ്തു ചിത്രങ്ങൾ പങ്കുവച്ചുമാണ് ബിജെപി പ്രവർത്തകരടക്കമുള്ളവർ നടിയെ അധിക്ഷേപിക്കുന്നത്. 4 വർഷങ്ങൾക്ക് മുൻപ് ഒരു വേദിയിൽ നടി തന്റെ രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞു എന്ന പേരിലാണ് ഇപ്പോൾ നടിയെ അധിക്ഷേപിക്കുന്നത്.

തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെ ഇന്ത്യ ചോദിച്ചാൽ നമ്മൾ കൊടുക്കുവോ..? കൊടുക്കൂല’ എന്നാണ് നിമിഷ സജയന്റെ പ്രസ്താവന. ഈ പ്രസ്താവനയിലുള്ള അമർഷമാണ് സംഘപരിവാറിനെ സൈബർ ആക്രമണങ്ങളിലേക്ക് നയിച്ചത്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന്‍ പങ്കെടുത്തിരുന്നു. ഇതും സംഘപരിവാറിനെ പ്രകോപിപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments