തിരുവനന്തപുരം: ഒരാഴ്ചത്തെ ഇടിവിന് ശേഷം സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 25 രൂപ കൂടി 7150 രൂപയായി. ഇതോടെ ഇന്ന് പവന് 57200 രൂപയായി. ഇന്നലെയും ഗ്രാമിന് 25 രൂപയാണ് കൂടിയത്. രാജ്യാന്തര സ്വർണവില വില ഇന്നലെ ഒരു ശതമാനത്തിനടുത്ത് ഉയർന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്.
ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ ഒരു പവൻ സ്വർണത്തിന് 61,915 രൂപ നല്‍കേണ്ടി വരും.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 99.10 രൂപയും കിലോഗ്രാമിന് 99,100 രൂപയുമാണ്. അന്താരാഷ്‌ട്ര വിപണിയിൽ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയിൽ മാറ്റം വരുന്നത്. അടുത്ത ഏതാനും വർഷങ്ങളിൽ വെള്ളി വിലയിൽ വലിയ മാറ്റം ഉണ്ടായില്ല.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വന്നതോടെയാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്നതെന്നും വിശകലനങ്ങളുണ്ട്.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്