സംസ്ഥാനത്തു സ്വർണ വിലയിൽ വൻ വർദ്ധനവ്. പവന് 400 രൂപയാണ് ഇന്ന് വർദ്ധിച്ചത്.ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 56,800 രൂപയും ഒരു ഗ്രാമിന് 7,100 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വിപണി നിരക്ക്.
ഏറ്റവും ഉയർന്ന നിരക്ക് വീണ്ടും വീണ്ടും തിരുത്തി കുറിക്കുകയാണ് സ്വര്‍ണ്ണവില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സംസ്ഥാനത്തെ സ്വർണ വ്യാപാരം കുതിക്കുകയാണ്.
സെപ്റ്റംബർ മാസത്തിൽ സ്വർണവില താഴുമെന്ന് കരുതിയിരുന്നവർക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്ത് നിരക്ക് കുത്തനെ ഉയര്‍ന്നത്. ഇപ്പോൾ ഒക്ടോബറിലും സ്വർണ്ണവിലയുടെ കുതിപ്പ് തുടരുകയാണ്.
ആഭരണ പ്രേമികൾക്ക് ഇടിത്തീ പോലെയാണ് സ്വർണ്ണവില ദിനംപ്രതി ഉയരുന്നത്.ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
അന്താരാഷ്ട്ര വിലയിലെ മുന്നേറ്റമാണ് കേരളത്തിലെയും വില ഉയരാനുള്ള കാരണം. അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഡോളറില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണം.