17.1 C
New York
Saturday, September 30, 2023
Home India ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു.

ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു.

ന്യൂഡൽഹി:പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്. ഫ്ലാ​ഗ് ഓഫ് ചടങ്ങിനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരിട്ട് പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ, മന്ത്രി ഒഡീഷ ട്രെയിൻ അപകടസ്ഥലത്തേയ്‌ക്ക് പോയിരിക്കുകയാണ്. മരണസംഖ്യ ഉയരുന്നു ഒ​​ഡി​​ഷ​​യി​​ലെ ബാ​​ല​​സോ​​റി​​ൽ പാ​​ളം തെ​​റ്റി​​യ യശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​​ക്സ്പ്ര​​സി​ലേ​ക്ക് കോ​​റ​​മ​​ണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ഇ​​ടി​​ച്ചു​​ക​​യ​​റി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 280 ആയി ഉയർന്നതായി റിപ്പോർട്ട്. 1000ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മ​​ര​​ണ​സം​​ഖ്യ ഇനിയും ഉ​​യ​​രാ​​നാ​​ണ് സാ​​ധ്യ​​ത.

പരിക്കേറ്റവരെ ബാ​​ല​​സോ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അടക്കം സർക്കാർ, സ്വകാര്യ ആ​ശു​പ​​ത്രികളി​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. കു​​ടു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന കോ​​ച്ചു​​ക​​ൾ​​ക്ക​​ടി​​യി​​ൽ നിന്ന് യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം രാവിലെയും പുരോഗമിക്കുകയാണ്. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​രെ സ​​ഹാ​​യി​​ക്കാ​​ൻ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളും രം​​ഗ​​ത്തു​​ണ്ട്. പ്ര​​ദേ​​ശ​​ത്തെ​യും സ​മീ​പ ജി​ല്ല​ക​ളി​ലെ​യും ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ​​ക്കു​​ള്ള സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

വെള്ളിയാഴ്ച രാത്രി രാ​ത്രി ഏ​ഴ് മ​ണി​യോ​ടെ ബ​​ഹാ​​ന​​ഗ​ർ ബ​​സാ​​ർ സ്റ്റേ​​ഷ​​നി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. 12864-ാം ന​മ്പ​ർ യ​ശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​ക്സ്പ്ര​സാ​ണ് ആ​ദ്യം പാ​ളം തെ​റ്റി​യ​ത്. ഈ ​ട്രെ​യി​നിന്‍റെ കോ​ച്ചു​ക​ളി​ലേ​ക്ക് കൊ​​ൽ​​ക്ക​​ത്ത​​യി​​ലെ ഷാ​​ലി​​മാ​​ർ സ്റ്റേ​​ഷ​​നി​​ൽ​​നി​​ന്ന് ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഷ​​നി​​ലേ​​ക്ക് പോ​​വു​​ക​​യാ​​യി​​രു​​ന്ന 12841 ന​​മ്പ​​ർ കോ​​റ​​മാ​ണ്ഡ​​ൽ സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് എ​​ക്സ്പ്ര​​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​​റ​​മണ്ഡ​​ൽ എ​ക്സ്പ്ര​സിന്‍റെ കോ​ച്ചു​ക​ളും പാ​ളം തെ​റ്റി. ഈ ​കോ​ച്ചു​ക​ൾ തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലു​ണ്ടാ​യി​രു​ന്ന ച​ര​ക്ക് വ​ണ്ടി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​​റ​​മാ​ണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ആ​ദ്യം പാ​ളം തെ​റ്റി​യെ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക​മാ​യി പു​റ​ത്തു​വ​ന്ന വി​വ​രം.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: