Friday, December 27, 2024
Homeകേരളംമൂ​വാ​റ്റു​പു​ഴ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു.

മൂ​വാ​റ്റു​പു​ഴ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു.

മൂവാ​റ്റു​പു​ഴ: കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​വാ​റ്റു​പു​ഴ – തൊ​ടു​പു​ഴ റോ​ഡി​ല്‍ നി​ര്‍​മ​ല കോ​ള​ജ് ക​വ​ല​യി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ഴു​മു​ട്ടം സ്വ​ദേ​ശി കു​മാ​രി ആ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ട്ടു​പേ​രെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂവാ​റ്റു​പു​ഴ​യി​ൽ നി​ന്നും തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ര്‍ ദി​ശ​യി​ൽ വ​ന്ന കാ​റി​ലും റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് വാ​ഗ​മ​ണ്ണി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആ​റം​ഗ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്. എ​ഴു​മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ നാ​ലം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​ലാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ ആ​ദ്യം ഇ​ടി​ച്ച​ത്.

തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ട കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കാ​റി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലു​ള്ള ദ​മ്പ​തി​ക​ളും ഇ​വ​രു​ടെ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും ഉ​ണ്ടാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത്തി​ല്‍ ഒ​രു വാ​ഹ​നം പൂ​ര്‍​ണ​മാ​യും മ​റ്റു ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു.

മ​രി​ച്ച കു​മാ​രി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മൂ​വാ​റ്റു​പു​ഴ പോ​ലീ​സും അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും ചേ​ര്‍​ന്ന് റോ​ഡി​ല്‍​നി​ന്ന് വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്താ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments