Saturday, November 23, 2024
Homeകേരളംഭക്ഷണക്കവറിലെ ലേബല്‍; മുഖംതിരിച്ച് സ്ഥാപനങ്ങള്‍, രജിസ്റ്റര്‍ ചെയ്തത് 122 കേസുകള്‍.

ഭക്ഷണക്കവറിലെ ലേബല്‍; മുഖംതിരിച്ച് സ്ഥാപനങ്ങള്‍, രജിസ്റ്റര്‍ ചെയ്തത് 122 കേസുകള്‍.

പാലക്കാട്: പാര്‍സല്‍ ഭക്ഷണക്കവറിന് പുറത്ത് ഭക്ഷണം പാകംചെയ്ത സമയം, എത്ര സമയത്തിനകം ഉപയോഗിക്കണം തുടങ്ങിയ വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിര്‍ദേശം പാലിക്കാന്‍ ഭക്ഷണശാലകള്‍ക്ക് വിമുഖത. ഹോട്ടലുകളും തട്ടുകടകളും ഉള്‍പ്പെടെ പല ഭക്ഷ്യവിതരണ സ്ഥാപനങ്ങളും നിര്‍ദേശം പാലിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്ഥാപനം ഏതെന്നുപോലും തിരിച്ചറിയാത്ത കവറുകളിലാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനങ്ങള്‍പോലും ഇപ്പോഴും ഭക്ഷണവിതരണം നടത്തുന്നത്. ലേബല്‍ പതിക്കലുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാവകുപ്പ് ജനുവരിയില്‍ നടത്തിയ ‘ഓപ്പറേഷന്‍ ലേബല്‍’ പരിശോധനയിലൂടെ 122 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കി. 791 ഇടത്താണ് പരിശോധന നടത്തിയത്.

2023 മുതല്‍ പാര്‍സല്‍ ഭക്ഷണത്തില്‍ ലേബല്‍ പതിക്കണമെന്ന നിര്‍ദേശം നിലവിലുണ്ടെങ്കിലും കാര്യമായി നടപ്പായിരുന്നില്ല. ഭക്ഷ്യവിഷബാധയടക്കം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ 2024 ജനുവരി 22-ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ലേബല്‍ പതിക്കല്‍ നിയമം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു.

പാകംചെയ്ത ഭക്ഷണം രണ്ടുമണിക്കൂറിനകം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. സമയപരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും. അതിനാലാണ്, ഓണ്‍ലൈന്‍വഴി വിപണനം നടത്തുന്ന പാര്‍സല്‍ ഭക്ഷണത്തിലുള്‍പ്പെടെ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയപരിധി എന്നിവ രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചത്.എന്നാല്‍, കടയിലെ തിരക്കുള്‍പ്പെടെ ചൂണ്ടിക്കാട്ടി സ്ഥാപനങ്ങള്‍ നിയമം പാലിക്കാന്‍ മടിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments