പാലക്കാട്: ബാലികയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് മൂന്നുവർഷവും ഒരു മാസവും വെറും തടവും 30,000 രൂപ പിഴയും.
കൊഴിഞ്ഞാമ്പാറ പഴണിയാർ പാളയം കുലുക്കപ്പാറ കൃഷ്ണനെയാണ് (56) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്.കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർമാരായിരുന്ന എം. ശശിധരൻ, ബി. ജയപ്രസാദ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.എ.എസ്.ഐ ശിവകുമാർ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രമിക ഹാജരായി. ലൈസൻ ഓഫിസർ എ.എസ്.ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.