Saturday, December 28, 2024
Homeകേരളംസംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു.

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു.

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വില്പനയ്ക്കും വിതരണത്തിനുമാണ് നിരോധനം. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കണമെന്നാണ് നിര്‍ദേശം.

ഒക്ടോബര്‍ മാസത്തിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. നിരവധി മരുന്നുകളാണ് പരിശോധനയിലൂടെ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയത്. പാരസെറ്റാമോള്‍, അറ്റോര്‍വാസ്റ്റാറ്റിന്‍ ടാബ്‌ലെറ്റ്‌സ്, ഓഫ്‌ലോക്‌സാസിന്‍ & ഓര്‍നിഡസോള്‍ ടാബ്‌ലെറ്റ്‌സ്, കാല്‍സ്യം കാര്‍ബണേറ്റ് വിത്ത് വിറ്റാമിന്‍ ഡി-3 (കാല്‍കൂല്‍-ഡി-3) തുടങ്ങി നിരവധി മരുന്നുകളാണ് നിരോധിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments