Saturday, December 28, 2024
Homeകേരളംശബരിമലയില്‍ ഡയറക്റ്റ് സ്പോട് ബുക്കിങ് ഉണ്ടാവില്ല; മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്ന് മന്ത്രി വി.എന്‍...

ശബരിമലയില്‍ ഡയറക്റ്റ് സ്പോട് ബുക്കിങ് ഉണ്ടാവില്ല; മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍.

കോട്ടയം: ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗായിരിക്കുമെന്നും ഡയറക്റ്റ് സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്നും ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കാര്യങ്ങൾ മനസിലാക്കാതെ ആണ് ചിലർ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത്.

എണ്ണം ചുരുകിയത് സുഖമമായ ദർശനത്തിന് വേണ്ടിയാണ്. വരുന്ന ഭക്തർക്ക് പൂർണമായും ദർശനം ഉറപ്പാക്കും. വിവിധ ഇടത്തവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കും. അവിടെ ഭക്തരുടെ വിവരങ്ങൾ ശേഖരിക്കും

മാല ഇട്ടു വരുന്ന ആരെയേം തിരിച്ചയക്കില്ല. ഭക്തരുടെ താല്പര്യങ്ങൾ സംരക്ഷിക്കും. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികൾ തെറ്റിധരിപ്പിക്കുന്നു, അത് ജനങ്ങൾ തിരിച്ചറിയും. രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാൽ അതിനെ നേരിടും. കലാപത്തിനുള്ള സാധ്യത ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments