കോട്ടയ്ക്കൽ: സുഹൃത്തുക്കൾക്കൊപ്പം കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചെനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്ലഹ്(12) ആണ് മരിച്ചത്.
വ്യാഴാഴ്ചയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
ഉടൻ തന്നെ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ കുട്ടി മരിച്ചു. കോട്ടൂർ എകെഎം ഹയർ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.