Sunday, November 24, 2024
Homeകേരളംഏകീകൃത കുർബാനയെ എതിർത്ത 5 മെത്രാന്മാരെ പ്രതീകാത്മകമായി പുറത്താക്കി ; മഹറോൻ ചൊല്ലി പ്രതിഷേധം.

ഏകീകൃത കുർബാനയെ എതിർത്ത 5 മെത്രാന്മാരെ പ്രതീകാത്മകമായി പുറത്താക്കി ; മഹറോൻ ചൊല്ലി പ്രതിഷേധം.

കൊച്ചി; സിറോ മലബാർ സഭ മേജർ അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന സുന്നഹദോസ്‌ തീരുമാനത്തിൽ ഒപ്പിട്ടശേഷം വിരുദ്ധമായി പ്രവർത്തിച്ച അഞ്ച്‌ മെത്രാൻമാരെ സിറോ മലബാർ സഭയിൽനിന്ന്‌ പുറത്താക്കി പ്രതീകാത്മക മഹറോൻ ശിക്ഷ. എറണാകുളം ബിഷപ് ഹൗസിനുമുന്നിൽ കാത്തലിക് നസ്രാണി അസോസിയേഷൻ അതിരൂപത സമിതിയാണ്‌ ഏകീകൃത കുർബാനയെ എതിർത്ത മെത്രാന്മാർക്കെതിരെ പ്രതീകാത്മകമായി പ്രതിഷേധിച്ചത്‌.

മെത്രാന്മാരുടെ ചിത്രങ്ങൾ സ്ഥാപിച്ചാണ്‌ പ്രതീകാത്മകമായി മഹോറൻ ചൊല്ലിയത്‌. അതിരൂപതയിലെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ഇവരെ വിശ്വാസിസമൂഹം ബഹിഷ്കരിക്കണമെന്നും ഏകീകൃത കുർബാന വിഷയത്തിൽ സഭാ നേതൃത്വത്തിനും വിശ്വാസസമൂഹത്തിനും പ്രതിസന്ധി സൃഷ്ടിച്ച മെത്രാൻമാർക്കെതിരെ ശിക്ഷ വേണമെന്നും അസോസിയേഷൻ ചെയർമാൻ ഡോ. എം പി ജോർജ്, കൺവീനർ ജോസ് പാറേക്കാട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.

ജൂലൈ മൂന്നുമുതൽ ഏകീകൃത കുർബാന നടപ്പാക്കാത്ത വൈദികരെ പുറത്താക്കുമെന്ന സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ്‌ റാഫേൽ തട്ടിലിന്റെ സർക്കുലറിനെതിരെ അഞ്ച്‌ മെത്രാന്മാർ കഴിഞ്ഞദിവസം വിയോജനക്കുറിപ്പ്‌ നൽകിയിരുന്നു. എറണാകുളം–-അങ്കമാലി അതിരൂപതയിലെ ആർച്ച്‌ ബിഷപ് മാർ കുര്യാക്കോസ്‌ ഭരണിക്കുളങ്ങര, മാർ എഫ്രേം നരിക്കുളം, മാർ ജോസ്‌ ചിറ്റൂപ്പറമ്പിൽ, മാർ സെബാസ്‌റ്റ്യൻ എടയന്ത്രത്ത്‌ എന്നിവരാണ്‌ വിയോജനക്കുറിപ്പ്‌ നൽകിയത്‌. ഏകീകൃത കുർബാനയെ എതിർക്കുന്നവരെ മഹറോൻ ചൊല്ലി പുറത്താക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നായിരുന്നു വിയോജനക്കുറിപ്പിലെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments