തിരുവനന്തപുരം: സിനിമാ മേഖലയില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വ്യാപകമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. പുരുഷ മേധാവിത്വവും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം സിനിമയില്‍ വ്യാപകമാണ്. മിക്കവരും മദ്യപിച്ചിട്ടാണ് സെറ്റിലെത്തുന്നതെന്ന് സിനിമാ ശ്രേണിയില്‍ ഏറെ ഉന്നതനായ ഒരു സാക്ഷി പറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
മയക്കുമരുന്ന് ഉപയോഗവും മലയാള സിനിമയിൽ വ്യാപകമാണ്. സാക്ഷി പറയുന്നതനുസരിച്ച്, മിക്കവാറും എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നു. ലഹരിക്കൊപ്പം സര്‍ഗാത്മകത ഉയരുമെന്നാണ് സാക്ഷിയുടെ വാദം. ഒരു നടിയെ ഷൂട്ടിങ്ങിന് വിളിച്ചപ്പോള്‍ ‘മൂഡ് ഓഫ്’ ആണെന്ന് പറഞ്ഞ് ഷൂട്ടിന് പോയിരുന്നില്ല. പലതവണ വിളിച്ചിട്ടും ചിത്രീകരണത്തിന് പോയില്ല. ഇതുമൂലം നിര്‍മ്മാതാവിന് പ്രതിദിനം 4 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കാമുകനെ ഉപയോഗിച്ച് ഒരുപാട് നിർബന്ധിച്ചതിന് ശേഷമാണ് ഷൂട്ടിംഗിന് പോയത്.
മയക്കുമരുന്ന് ഉപയോഗവും മലയാള സിനിമയിൽ വ്യാപകമാണ്. സാക്ഷി പറയുന്നതനുസരിച്ച്, മിക്കവാറും എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നു. ലഹരിക്കൊപ്പം സര്‍ഗാത്മകത ഉയരുമെന്നാണ് സാക്ഷിയുടെ വാദം. ഒരു നടിയെ ഷൂട്ടിങ്ങിന് വിളിച്ചപ്പോള്‍ ‘മൂഡ് ഓഫ്’ ആണെന്ന് പറഞ്ഞ് ഷൂട്ടിന് പോയിരുന്നില്ല. പലതവണ വിളിച്ചിട്ടും ചിത്രീകരണത്തിന് പോയില്ല. ഇതുമൂലം നിര്‍മ്മാതാവിന് പ്രതിദിനം നാലു ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കാമുകനെ ഉപയോഗിച്ച് ഒരുപാട് നിർബന്ധിച്ചതിന് ശേഷമാണ് ഷൂട്ടിംഗിന് പോയത്.