Saturday, July 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 13 | വ്യാഴം ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 13 | വ്യാഴം ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

നിശ്ചലവും ശാന്തവും ആയ ബക്കറ്റിൽ നമുക്ക്‌ നിലാചന്ദ്രനെ കാണാൻ കഴിയും . ഓളം തട്ടുന്ന വെള്ളത്തിൽ നിലാവ്‌ കാണാൻ പ്രയാസമായിരിക്കും. മനസ്സും അതുപോലെ തന്നെയാണ്‌. ശാന്തമാകുക. എല്ലാം തെളിഞ്ഞ്‌ കാണാൻ പറ്റും.

സമാധാനം, മൈത്രി, സദുദ്ദേശ്യം, ആയുരാരോഗ്യം തുടങ്ങിയ സങ്കൽപങ്ങളിൽ സദാ മനസിനെ ക്രിയാത്മകമാക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും.

ലോകത്ത് അത്ഭുതങ്ങൾ സാധ്യമാക്കിയവരൊക്കെ മനസിൻ്റെ അത്ഭുതശക്തി തിരിച്ചറിഞ്ഞവരായിരുന്നു. ആധുനിക സാങ്കേതിക ഉപകരണങ്ങൾ കണ്ടുപിടിക്കുന്നതിൻ്റെ നൂറ്റാണ്ടുകൾക്കു മുമ്പ് 15 ടൺ വരെ ഭാരമുള്ള 2.3 ബില്യൻ പടുകൂറ്റൻ കല്ലുകൾ കൊണ്ട് നിർമിച്ച പിരമിഡുകൾ പറഞ്ഞു തരുന്നത് മനുഷ്യ മനസ് സാധ്യമാക്കിയ അത്ഭുതങ്ങളെയാണ്.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments