Thursday, October 3, 2024
Homeകേരളം1968 ലെ അപകടത്തിൽ കാണാതായ മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം തിവനന്തപുരത്ത് എത്തിച്ചു

1968 ലെ അപകടത്തിൽ കാണാതായ മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം തിവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് മൃതദേഹം ചണ്ഡിഗഡിൽ നിന്ന് തിരുവന്തപുരത്തേക്ക് എത്തിച്ചത്. സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം നാളെ പത്തനംതിട്ടയിൽ വെച്ച് നടത്തും.

1968 ലെ അപകടത്തിൽ കാണാതായ മറ്റ് സൈനികർക്കായി ഹിമാചലിലെ റോത്താംഗ് ചുരത്തിൽ സൈന്യം തെരച്ചിൽ തുടരുകയാണ്.മൃദേദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മന്ത്രിമാരും തിരുവനന്തപുരത്ത് എത്തിയിരുന്നു.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ആരോഗ്യ മന്ത്രി വീണാ ജോർജ്, പാങ്ങോട് സൈനിക ക്യാമ്പ് മേധാവി ബ്രിഗേഡിയർ എം പി സലീൽ, വ്യോമ താവള സ്റ്റേഷൻ ഡയറക്ടർ ക്യാപ്റ്റൻ ടി എൻ  മണികണ്ഠൻ, സൈനിക ക്ഷേമ ബോർഡ് ഡയറക്ടർ ക്യാപ്റ്റൻ ഷീബ രവി തുടങ്ങിയവർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

സൈനികരുടെ ഗാർഡ് ഓഫ് ഓണറിന് ശേഷം മൃദദ്ദേഹം പാങ്ങോട് സൈനിക ക്യാമ്പിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ സൈനിക അകമ്പടിയോടെ സ്വാദേശമായ പത്തനംതിട്ടയിലെ ഇലന്തൂറിലേക്ക് കൊണ്ടു പോകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments