Tuesday, March 18, 2025
HomeKeralaമൂന്നു ദിവസത്തെ ഹിന്ദു മഹാ സമ്മേളനം കോന്നിയിൽ നടക്കും

മൂന്നു ദിവസത്തെ ഹിന്ദു മഹാ സമ്മേളനം കോന്നിയിൽ നടക്കും

പത്തനംതിട്ട –കോന്നി ഹൈന്ദവ സേവാ സമിതിയുടെ നേതൃത്വത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും 2024 ജനുവരി 26, 27. 28 തീയതികളിൽ കോന്നി മഠത്തിൽ കാവ് ശ്രീ ദുര്‍ഗ്ഗ ഓഡിറ്റോറിയത്തിൽ വച്ച് ഹിന്ദു മഹാ സമ്മേളനം നടക്കും .

26. 1. 2024 വെള്ളിയാഴ്ച്ച രാവിലെ 8. 30 ന് സമിതി രക്ഷാധികാരി ധ്വജാരോഹണം നടത്തി 3 ദിവസത്തെ ഹിന്ദു മഹാ സമ്മേളനത്തിന് തുടക്കം കുറിക്കും. തുടർന്ന് കോന്നിയൂർ ശശിധരൻ നായർ നയിക്കുന്ന ശ്രീമദ് നാരായണീയ പാരായണ യജ്‌ഞം നടക്കും.

വൈകിട്ട് 5 മണിക്ക് പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനം രക്ഷാധികാരി, ഡോക്ടർ ജി ജയചന്ദ്ര രാജന്‍റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം, മുൻ പി. എസ്. സി ചെയർമാൻ കെ. എസ്. രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്യും . വൈകിട്ട് 7 മാണി മുതൽ കോഴിക്കോട് അദ്വൈതാ ശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ ആത്മീയ പ്രഭാഷണം ഉണ്ടായിരിക്കും.

27.1.2024 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ വിൻ വേൾഡ് ഫൌണ്ടേഷൻ ചെയർമാൻ അഡ്വ:ജയസൂര്യൻ
പാല, ഉന്നത വിദ്യാഭ്യാസവും തൊഴിലും എന്ന വിഷയത്തെ ആസ്പദമാക്കി നയിക്കുന്ന യുവജന സദസ്സ്, തുടർന്ന് സംസ്ഥാന മാതൃസമിതി സംയോജിക മിനി ഹരികുമാറിന്റെ നേതൃത്വത്തിൽ മാതൃശക്തി സത്സംഗം പരിപാടി നടക്കും. വൈകിട്ട് 5 മണിക്ക് കോന്നി സേവാകേന്ദ്രം ചെയർമാൻ സി. എസ്. മോഹനന്‍റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ ഏറ്റുമാനൂരപ്പൻ കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ സരിത അയ്യർ മൂല്യാധിഷ്ഠിത കുടുംബം എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണ നടത്തും. തുടർന്ന് വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചറുടെ ആത്മീയ പ്രഭാഷണം ഉണ്ടാകും .

28. 1. 2024 ഞായറാഴ്ച വൈകിട്ട് 3. 30 നു കോന്നി സ്വരലയ മ്യൂസിക് ആൻഡ് ഡാൻസ് അക്കാദമി വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന . തുടർന്ന് വൈകിട്ട് 5 മണിക്ക് മികച്ച ചലച്ചിത്ര സംവിധാന ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു മോഹൻന്‍റെ മഹനീയ അധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനത്തിൽ, എൻ. എസ്. എസ് ഹിന്ദു കോളേജ് ചങ്ങനാശേരി അസ്സോസിയേറ്റ് പ്രൊഫസർ ഡോ: ഗോപീകൃഷ്ണൻ, കേരള നവോദ്ധാനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടക്കും . വൈകിട്ട് 7 മണിക്ക് സനാതനം ധർമ്മപാഠശാല അദ്ധ്യാപകനും പ്രഗൽഭ ആത്മീയ ചിന്തകനുമായ രാജേഷ് നാദാപുരം, ഹിന്ദുത്വം വിശ്വ ശാന്തിക്ക് എന്ന വിഷയത്തിൽ നടത്തുന്ന പ്രഭാഷണത്തോടെ 3 ദിവസത്തെ ഹൈന്ദവ മഹാ സമ്മേളനത്തിന് തിരിശീല വീഴും എന്ന് കോന്നി ഹൈന്ദവ സേവാ സമിതി പ്രസിഡന്റ് ആർ. രാമചന്ദ്രൻ നായർ,ജന: സെക്രട്ടറി ആനന്ദ് കെ നായർ എന്നിവര്‍ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments