Saturday, May 11, 2024
HomeKeralaജീവനക്കാരുടെ ഭക്ഷണ അവശിഷ്ടം ഇനി വീട്ടിലേക്ക്  കൊണ്ടുപോകണം കോഴിക്കോട് കളക്ടർ *

ജീവനക്കാരുടെ ഭക്ഷണ അവശിഷ്ടം ഇനി വീട്ടിലേക്ക്  കൊണ്ടുപോകണം കോഴിക്കോട് കളക്ടർ *

കോഴിക്കോട്* –കലക്ടറേറ്റ് – സിവിൽ സ്റ്റേഷൻ ജൈവ മാലിന്യ സംസ്കരണത്തിനായി ജില്ലാ ഭരണകൂടം സംവിധാനം ഒരുക്കിയിട്ടും വിവിധ ഓഫിസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് സഹകരണമില്ലാത്ത സാഹചര്യത്തിൽ ജൈവ മാലിന്യ സംസ്കരണത്തിന് കലക്ടറുടെ കർശന നടപടി. കലക്ടറേറ്റ് – സിവിൽ സ്റ്റേഷൻ വിഭാഗത്തിലെ ജീവനക്കാർ ഭക്ഷണ അവശിഷ്ടം വീട്ടിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോകണമെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് ഉത്തരവിട്ടു. ഇന്നലെ മുതൽ നടപടി കർശനമാക്കി. മുൻ കലക്ടറുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേയും സിവിൽ സ്റ്റേഷനിലേയും 184 ഓഫീസുകൾക്ക് മുന്നിൽ വരാന്തയിൽ സ്ഥാപിച്ച മാലിന്യ നിക്ഷേപ ബിന്നുകൾ ഇന്നലെ ഉച്ചയോടെ എടുത്തു മാറ്റി. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടത്താൻ നിരീക്ഷണം ഏർപ്പെടുത്തി. ഇതിനായി പ്രത്യേക ജീവനക്കാരെ ചുമതലപ്പെടുത്തി.

മാലിന്യമുക്ത കേരളം പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ ജില്ലാ ഭരണ സിരാ കേന്ദ്രത്തിന് ചുറ്റും മാലിന്യം വലിച്ചെറിയുന്നത് തുടരുകയാണ്. മാലിന്യം പുറത്തേക്ക് വലിച്ചെറിഞ്ഞാൽ 25,000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് സർക്കാർ മുന്നറിയിപ്പ്. മുന്നറിയിപ്പ് ഉണ്ടായിട്ടും ഭരണസിരാ കേന്ദ്രത്തിൽ മാലിന്യം കുന്നു കൂടുകയാണ്. .

ഓഫീസുകൾക്ക് മുന്നിൽ സ്ഥാപിച്ച മൂന്ന് നിറത്തിലുളള ബിന്നിൽ വ്യത്യസ്ത മാലിന്യങ്ങളാണ് നിക്ഷേപിക്കേണ്ടത്. എന്നാൽ പലജീവനക്കാരും ഭക്ഷണ അവശിഷ്ടവും ഓഫിസ് മാലിന്യവും ഒരുമിച്ചാണ് നിക്ഷേപിക്കുന്നത്. ചിലർ ഓഫീസ് ജനൽ വഴി പുറത്തേക്കും ഒഴിവാക്കുന്നു. ബിന്നിൽ വേർതിരിക്കാതെ നിക്ഷേപിച്ച മാലിന്യം ഹരിതകർമ സേനയും ശുചിത്വ മിഷൻ നീക്കം ചെയ്യാറില്ല. ഇതോടെ കലക്ടറേറ്റ് ചുറ്റും മാലിന്യം നിറയാൻ തുടങ്ങി.

നിലവിൽ കലക്ടറേറ്റിൽ 29 ശുചീകരണ തൊഴിലാളികളും സിവിൽ സ്‌റ്റേഷനിലെ മറ്റ് ഓഫീസുകൾക്കായി 34 ശുചീകരണ തൊഴിലാളികളും ജോലി ചെയ്യുന്നു. പ്രതിദിന ഓഫീസ് ശുചീകരണ അവശിഷ്ടം, പേപ്പർ, അനുബന്ധ വസ്തുക്കളാണ് ഇവർ രാവിലെ 8 മുതൽ 10 വരെ മാറ്റുന്നത്. ഇതിന് ശേഷം ബിന്നിൽ ജീവനകാർ ഭക്ഷണ അവശിഷ്ടം നിക്ഷേപിക്കും. ഇത് ഇന്നലെ മുതൽ ഉത്തരവിലൂടെ നിർത്തലാക്കി. “സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്വം” എന്ന നിലപാടിലാണ് കലക്ടറുടെ പുതിയ ഉത്തരവ്. ഓഫീസ് പരിസരം ശുചിത്വമാക്കുക എന്നതിൽ ഭൂരിപക്ഷ ഓഫീസുകളും പുതുക്കിപ്പണിയുന്നത് തുടരുന്നുണ്ട്. ചില ഓഫീസ് മാതൃപ്കയായി ഓഫിസിനു മുന്നിൽ പൂച്ചട്ടിളും സ്ഥാപിച്ചിട്ടുണ്ട്.
– – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments