Thursday, July 18, 2024
Homeഇന്ത്യഡൽഹിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ഡൽഹിയിൽ ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ന്യൂഡൽഹി –ഭർത്താവ് തർക്കത്തെ തുടർന്ന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ വസന്ത് കുഞ്ചിലാണ് സംഭവം. രണ്ടുപേരുടെയും രണ്ടാം വിവാഹമാണ്. കൊലപാതകം നടത്തിയതിന് ശേഷം പ്രതി രക്ഷപ്പെട്ടതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ പിടികൂടാൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാജോക്രി സ്വദേശിയായ പൂജ(22) യാണ് മരിച്ചത്.

പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹത്തിൻ്റെ പ്രാഥമിക പരിശോധനയിൽ കഴുത്ത് ഞെരിച്ചാണ് മരണകാരണമെന്നാണ് ഫോറൻസിക് വിദഗ്ധർ വ്യക്തമാക്കുന്നത്.

രണ്ട് മാസം മുൻപ് ഏപ്രിൽ 22 നാണ് പൂജയും അഭിഷേകും രണ്ടാം വിവാഹം കഴിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. ആദ്യ വിവാഹത്തിൽ അഭിഷേകിന് കുട്ടികളില്ലായിരുന്നു, അതേസമയം പൂജയ്ക്ക് ഒരു മകനുണ്ടായിരുന്നു. ഇതാകാം തകർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും പൊലീസ് സംശയിക്കുന്നു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments