Monday, December 23, 2024
HomeUS News" പേപ്പട്ടി " ഇന്നുമുതൽ തിയേറ്ററുകളിൽ

” പേപ്പട്ടി ” ഇന്നുമുതൽ തിയേറ്ററുകളിൽ

രവി കൊമ്മേരി.

ശിവ ദാമോദർ, അക്ഷര നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സലീം ബാബ കഥ ആക്ഷൻ, കൊറിയോഗ്രാഫി എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന “പേപ്പട്ടി” ഇന്ന് ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു.

സുധീർ കരമന, സുനിൽ സുഖദ, സ്ഫടികം ജോർജ്ജ്, ബാലാജി, ജയൻ ചേർത്തല, സംവിധായകൻ സിദ്ദിഖ്, ഡോക്ടർ രജിത് കുമാർ, സാജു കൊടിയൻ, ജുബിൽ രാജ്, ചിങ്കീസ് ഖാൻ, നെൽസൺ ശൂരനാട്, ജിവാനിയോസ് പുല്ലൻ, ഹരിഗോവിന്ദ് ചെന്നൈ, ജോജൻ കാഞ്ഞാണി, രമേശ് കുറുമശ്ശേരി, ഷാനവാസ്, സക്കീർ നെടുംപള്ളി, എൻ എം ബാദുഷ, അഷ്റഫ് പിലാക്കൽ, ജോൺസൺ മാപ്പിള, സീനത്ത്, നീനാ കുറുപ്പ്, നേഹ സക്സേന കാർത്തിക ലക്ഷ്മി, ബിന്ദു അനീഷ്, അശ്വതി കാക്കനാട്, വീണ പത്തനംതിട്ട തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിൽവർസ്കൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യാക്കോസ് കാക്കനാട് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലി മൊയ്തീൻ നിർവ്വഹിക്കുന്നു. ശ്രീമൂലനഗരം പൊന്നൻ തിരക്കഥ സംഭാഷണമെഴുതുന്നു. സന്തോഷ് കോടനാട്, ആന്റണി പോൾ എന്നിവരുടെ വരികൾക്ക് അൻവർ അമൻ അജയ ജോസഫ് എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം തശി, എഡിറ്റിംങ് ഷൈലേഷ് തിരു. പ്രൊഡക്ഷൻ കൺട്രോളർ ജോസ് വരാപ്പുഴ, കല ഗാൽട്ടൺ പീറ്റർ, മേക്കപ്പ് സുധാകരൻ ടി വി, കോസ്റ്റ്യൂoസ് കുക്കു ജീവൻ, സ്റ്റിൽസ് ഷാബു പോൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി ചിറ്റൂർ, അസോസിയേറ്റ് ഡയറക്ടർ വിനയ് വർഗ്ഗീസ്, ശരത് കുമാർ, സൗണ്ട് ഡിസൈൻ ശേഖർ ചെന്നൈ, ഡിടിഎസ് അയ്യപ്പൻ എവിഎം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സോമൻ പെരിന്തൽമണ്ണ, തുടങ്ങിയ പ്രഗത്ഭ നിരതന്നെ അണിനിരക്കുന്നു.

രവി കൊമ്മേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments