കൊച്ചി:ടൊവിനോ നായകനായ ARM ന്റെ വ്യാജപ്രിന്റ്പ്രചരിക്കുന്നതിനിടെ സെെബർ പോലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചു. ചിത്രത്തിൻ്റെസംവിധായകൻ ജിതിൻ ലാൽ ഉൾപ്പടെയുള്ളവരുടെ മൊഴിരേഖപ്പെടുത്തുമെന്നാണ് സൈബർ പോലീസ്അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പ്രിൻ്റ്പ്രചരിക്കുന്ന വിവരം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ജിതിൻ ലാൽ എന്നിവരാണ് സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചത്.
വീട്ടിലിരുന്ന് ടിവിയിൽ വ്യാജ പ്രിൻ്റ് കാണുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ലിസ്റ്റിൻ പുറത്തുവിട്ടത്. സിനിമയെ നശിപ്പിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് നിർമാതാവ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.ട്രെയിനിലിരുന്ന് ഒരാൾമൊബൈലിൽ സിനിമകാണുന്നവീഡിയോയാണ്സംവിധായകൻജിതിൻഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. ഹൃദയം തകരുന്ന കാഴ്ചയാണിതെന്ന് സംവിധായകൻഇതിനൊപ്പം കുറിച്ചിരുന്നു.
മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നിങ്ങനെ മൂന്നുവേഷങ്ങളിലാണ് ചിത്രത്തിൽ ടൊവിനോ എത്തിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രംനിർമിച്ചിരിക്കുന്നത്.തിരക്കഥരചിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽഎത്തുന്നു.
ഇതുപോലെ തന്നെ ’ഗുരുവായൂരമ്പല നടയിൽ’എന്നചിത്രത്തിൻ്റെ വ്യാജ പതിപ്പും പുറത്തിറങ്ങിയിരുന്നു. അന്ന് സെെബർ പോലീസ് തമിഴ്നാട് സ്വദേശികളായപ്രതികളെ പിടികൂടുകയും ചെയ്തു. തിയേറ്റർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പോലീസ് ഈ പ്രതി കളെ പിടികൂടിയത്.