Thursday, May 14, 2026
Homeപ്രവാസി" ആഹ്ലാദം " എന്ന സിനിമയുടെ പോസ്റ്ററും, ട്രയിലറും റിലീസ് ചെയ്തു.

” ആഹ്ലാദം ” എന്ന സിനിമയുടെ പോസ്റ്ററും, ട്രയിലറും റിലീസ് ചെയ്തു.

രവി കൊമ്മേരി. യുഎഇ .

ഷാർജ: ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജിജീഷ് ഗോപി കഥയും, തിരക്കഥയും ,സംവിധാനവും നിർവഹിച്ച ചിത്രമാണ് ആഹ്ലാദം. വൈബ് ക്രിയേഷൻസ് മീഡിയയുടെ ബാനറിൽ കലേഷ് കരുണാകർ ആണ് ഇതിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഷാർജ എക്സ്പോ സെൻ്ററിൽ വച്ച് നടന്ന യുഎഇ ലെ വെഞ്ഞാറമ്മൂട് സ്വദേശികളുടെ കൂട്ടായ്മയുടെ വേനൽ വിസ്മയം എന്ന പരിപാടിയിൽ വച്ചാണ് “ആഹ്ലാദം “ എന്ന സിനിമയുടെ പോസ്റ്റർ പ്രകാശാനവും ട്രയിലർ ഷോയും നടന്നത്. പ്രശസ്ത മിമിക്രി കലാകാരനും, സിനിമാ താരവുമായ സുരാജ് വെഞ്ഞാറമ്മൂട് മുഖ്യാതിഥിയായ ചടങ്ങിൽ, സിനിമാ താരങ്ങളായ നോബി മാർക്കോസ്, മിമിക്രി താരം അഖിൽ എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു .

അഭിനയ മോഹവുമായി ഒരുപാട് അലയുകയും പ്രവാസമണ്ണിൽ തങ്ങളുടെ ജീവിത വിജയത്തിനായി പോരാടുകയും ചെയ്യുന്ന ഒരു പറ്റം പ്രവാസികളായ കലാകാരന്മാർ തന്നേ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. തികച്ചും ഒരു സൈക്കോ ത്രില്ലർ സിനിമയായ അഹ്ലാദം, ആദ്യം മുതൽ അവസാനം വരെ കാണികളെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തും എന്നാണ് സംഘാടകർ അവകാശ പ്പെടുന്നത്. അടുത്ത മാസം പ്രശസ്തമായ ഒടിടി ഫ്ലാറ്റ്ഫോമിലൂടെ ആണ് ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com