Friday, December 27, 2024
Homeസിനിമ“ഫൂട്ടേജ് ”ഓഗസ്റ്റ് 2-ന്.

“ഫൂട്ടേജ് ”ഓഗസ്റ്റ് 2-ന്.

മോളിവുഡിലെ ഏറ്റവും പുതിയ ഫൗണ്ട് ഫൂട്ടേജ് ചിത്രം “ഫൂട്ടേജിന്റെ ‘ പുതു പോസ്റ്റർ പുറത്ത്.
മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാരിയർ കേന്ദ്ര കഥാപത്രമായി ഒരുങ്ങുന്ന,എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത പുതു ചിത്രമായ ‘ഫൂട്ടേജ് ” ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. അതിനോടനുബന്ധിച്ച് പുതിയ പോസ്റ്റർ റിലീസായി. ഇതുവരെ മായാളത്തിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഡിസൈൻ ക്വാളിറ്റി ആണ് ഫൂട്ടേജ് പോസ്റ്റർ ഈ പ്രാവശ്യം കാഴ്ചവെച്ചിരിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ നമുക്ക് പരിചിതനും പ്രിയങ്കരനുമായ സൈജുവിന്റെ ഡയറക്ഷണൽ ഡെബുടിൽ പ്രേക്ഷകർക്കു ഏറെ പ്രതീക്ഷകളുണ്ട്. ഓഗസ്റ്റ് 2-ന് പുറത്തിറങ്ങുന്ന ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രകാട്ട് ഫിലിംസാണ്. മഞ്ജു വാരിയർക്കൊപ്പം
വിശാഖ് നായർ, ഗായത്രി അശോക് എന്നിവർ
മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നു.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്, സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസർ-അനീഷ് സി സലിം,ഷബ്‌ന മുഹമ്മദ്,സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു, ഛായാഗ്രഹണം-ഷിനോസ്,എഡിറ്റര്‍-സൈജു ശ്രീധരന്‍,പ്രൊഡക്ഷൻ കണ്‍ട്രോളർ-കിഷോര്‍ പുറക്കാട്ടിരി,

കലാസംവിധാനം-അപ്പുണ്ണി സാജന്‍,മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-രോഹിത് കൃഷ്ണൻ,സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍,വി എഫ് എക്‌സ്-
മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍-അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-
നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്-ഡാന്‍ ജോസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രിനിഷ് പ്രഭാകരന്‍,
പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments