Monday, January 6, 2025
Homeഅമേരിക്കവേൾഡ് മലയാളി കൗൺസിൽ ചലച്ചിത്ര പുരസ്കാരം ബ്ലെസിക്ക്

വേൾഡ് മലയാളി കൗൺസിൽ ചലച്ചിത്ര പുരസ്കാരം ബ്ലെസിക്ക്

ചെറിയാൻ ടി കീക്കാട്

തിരുവനന്തപുരം: ആഗോള മലയാളികളുടെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിൽ, ഗോൾഡൻ റേ ഫിലിം അവാർഡ് -2024 (സുവർണ്ണ മയൂഖം-2024) ചലച്ചിത്രരംഗത്ത് സമഗ്ര സംഭാവനയ്ക്ക് , മലയാളത്തിന്റെ പ്രിയ സംവിധായകൻ ബ്ലെസിക്ക് സമ്മാനിക്കും. ഓഗസ്റ്റ് 2-ാം തീയതി തിരുവനന്തപുരം ഹയാത്ത് റിജൻസി ഹോട്ടലിൽ നടക്കുന്ന പതിനാലാമത് ഗ്ലോബൽ കോൺഫറൻസിൽ വച്ചായിരിക്കും പുരസ്ക്കാരം സമർപ്പിക്കുന്നത്.

കാൽ നൂറ്റാണ്ടുകാലത്തിലധികമായി തിരക്കഥകൃത്ത്, സംവിധായകൻ എന്നീ നിലയിൽ ചലച്ചിത്രരംഗത്തെ അദ്ദേഹത്തിൻ്റെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്ക്കാരം. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്കാരത്തിന്, പ്രവാസ ലോകത്തെ മുഴുവൻ മലയാളികളുടെയും ആദരവായിരിക്കും ഈ അംഗീകാരമെന്ന് ഗ്ലോബൽ പ്രസിഡൻറ് ജോൺ മത്തായി
അറിയിച്ചു.

ഓഗസ്റ്റ് 2 മുതൽ 5 വരെ നടക്കുന്ന കോൺഫറൻസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ കൂടാതെ രാഷ്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും നാലു ദിവസങ്ങളിലെ സമ്മേളനങ്ങളിൽ പങ്കെടുക്കുമെന്ന് ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള,, ഇൻഡ്യ റീജിയൻ ചെയർമാൻ ഡോ.വിജയലക്ഷ്മി, ജനറൽ കൺവീനർ Dr P M നായർ IPS (retd) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ അവാർഡ് പ്രമുഖ വ്യവസായി ഗൾഫാർ മുഹമ്മദലിക്കും,സാഹിത്യപുരസ്കാരം കവിയും ഗാനരചയിതാവുമായ പ്രഭാ വർമയ്ക്കും ചടങ്ങിൽ സമ്മാനിക്കും.

ഓഗസ്റ്റ് മൂന്നാം തീയതി ഉച്ചയക്കു രണ്ടു മണിക്ക്, സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പദ്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.
“സർഗ്ഗാത്മകതയിലേക്കുള്ള സമഗ്ര സഞ്ചാരം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രേംകുമാർ ( വൈസ് ചെയർമാൻ ചലച്ചിത്ര അക്കാദമി), ഒ എസ്സ് ഉണ്ണികൃഷ്ണൻ (പ്രസിഡൻറ് ഫോക്‌ലോർ അക്കാദമി) ,കവിയും സംഗീത സംവിധായകനുമായ രാജീവ് ആലുങ്കൽ തുടങ്ങിയവർ സംസാരിക്കും.

അന്താരാഷ്‌ട്ര സാംസ്കാരിക വേദി സംഘടിപ്പിച്ച ഐ വി ശശി ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള അവാർഡ് വിതരണം സമ്മേളനത്തിൽ നടത്തുന്നതായിരിക്കുമെന്ന് പ്രസിഡൻ്റ് ചെറിയാൻ ടി കീക്കാട് അറിയിച്ചു.

മികച്ച ഷോർട്ട് ഫിലിം : നൈറ്റ് കോൾ
രണ്ടാമത്തെ മികച്ച ഷോർട്ട് ഫിലിം : അവന്തിക
മികച്ച സംവിധായകൻ :പ്രകാശ് പ്രഭാകർ (വേരുകൾ & അൽഷിമേഴ്‌സ്)
മികച്ച നടൻ : മോഹൻ ( നൈറ്റ് കോൾ)
മികച്ച നടി :സീമ ജി നായർ (പെരുമ്പറ)
മികച്ച ബാലതാരം: മാസ്റ്റർ ആദിത്യൻ (ലക്ഷ്യം)
മികച്ച തിരക്കഥ :സമോദ് ആർ കണ്ണാട്ട് (ഇനിയും എത്രനാൾ)
മികച്ച ഡി.ഒ.പി : സന്ദീപ് കണ്ണൂർ (DAY -14)
പ്രത്യേക ജൂറി അവാർഡ് – ഷോർട്ട് ഫിലിം (ക്യാമറ റോളിംഗ് ആക്ഷൻ)

ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള(USA), ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി(Sharjah), ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റൊ കണ്ണംപള്ളി(USA), ഗ്ലോബൽ ട്രെഷറർ സാം ഡേവിഡ് മാത്യു(UK), കോൺഫറൻസ് കമ്മിറ്റി ചെയർപേഴ്സൺ Dr K G വിജയലക്ഷ്‌മി(India), ജനറൽ കൺവീനർ Dr P M നായർ IPS (retd), സെക്രട്ടറി Dr അജിൽ അബ്ദുള്ള(India), കോ കൺവീനേഴ്‌സ് കെ കൃഷ്ണകുമാർ(India), അനീഷ് ജെയിംസ് (USA), ക്രിസ്റ്റഫർ വര്ഗീസ്(Dubai), ജോളി പടയാറ്റിൽ(Germany), വൈസ് ചെയർപേഴ്സൺ ജെറോം വര്ഗീസ് (UAE), കൾച്ചറൽ കമ്മിറ്റി ചെറിയാൻ ടി കീക്കാട്(UAE), മേഴ്‌സി തടത്തിൽ(Germany), പ്രോഗ്രാം കമ്മിറ്റി ജോളി തടത്തിൽ(Germany), ഫിനാൻസ് കമ്മിറ്റി ഷൈൻ ചന്ദ്രസേനൻ(UAE), സ്‌പോൺസർഷിപ് കമ്മിറ്റി രാജേഷ് പിള്ള(UAE). എന്നിവർ അടങ്ങുന്ന സംഘാടക സമിതി സമ്മേളനത്തിന് നേതൃത്വം നല്കും.

ചെറിയാൻ ടി കീക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments