Tuesday, May 21, 2024
Homeഅമേരിക്കക്രൂരമായ ആക്രമണവുമായി ബന്ധപ്പെട്ട് തിരയപ്പെട്ടയാളെ ന്യൂയോർക്ക് പോലീസ് വെടിവച്ചു കൊന്നു.

ക്രൂരമായ ആക്രമണവുമായി ബന്ധപ്പെട്ട് തിരയപ്പെട്ടയാളെ ന്യൂയോർക്ക് പോലീസ് വെടിവച്ചു കൊന്നു.

ന്യൂയോർക്ക്: ക്രൂരമായ ആക്രമണവുമായി ബന്ധപ്പെട്ട് തിരയുന്ന ഒരാളെ ചൊവ്വാഴ്ച മാൻഹാട്ടനിൽ പോലീസ് വെടിവച്ചു കൊന്നു. ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം. ചെൽസിയിലെ സെവൻത് അവന്യൂവിനടുത്തുള്ള വെസ്റ്റ് 24th സ്ട്രീറ്റിൽ വച്ചാണ് സംഭവം നടന്നത്.

ന്യൂ യോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിലെ രണ്ട് അംഗങ്ങളും സംയുക്ത വയലൻ്റ് ഗ്യാങ് ടാസ്‌ക് ഫോഴ്‌സിലെ ഒരു ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേറ്ററും ഉൾപ്പെട്ട സംഘം, ഏപ്രിലിൽ നേരത്തെ മാൻഹട്ടനിൽ നടന്ന ഒരു ക്രൂരമായ ആക്രമണവുമായി ബന്ധപ്പെട്ട ഒരു 25 വയസ്സുകാരനെ തിരയുകയായിരുന്നു. പോലീസ് പറയുന്നതനുസരിച്ച്, വെസ്റ്റ് 24 സ്ട്രീറ്റിലെ ഒരു കടയ്ക്ക് മുന്നിൽ പ്രതി നിൽക്കുന്നത് ഉദ്യോഗസ്ഥർ കണ്ടു. സംശയം തോന്നിയ ഉദ്യോഗസ്ഥർ പിന്തുടരുകയും, പോലീസ് ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ അയാൾ കടയ്ക്കുള്ളിലേക്ക് ഓടുകയും ചെയ്തു.

പുറകെയെത്തിയ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ പ്രതിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ അക്രമാസക്തമായ പോരാട്ടം നടക്കുകയും പ്രതി തോക്ക് പുറത്തെടുക്കുകയും ചെയ്തതായി പോലീസ് പറയുന്നു.പോലീസ് പറയുന്നതനുസരിച്ച്, ടാസ്‌ക് ഫോഴ്‌സിലെ മൂന്ന് അംഗങ്ങൾ അവരുടെ ആയുധങ്ങൾ ഡിസ്ചാർജ് ചെയ്തു, പ്രതിയെ മൂന്ന് തവണ പ്രഹരിച്ചു. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ ഉടൻ പ്രഥമശുശ്രൂഷ നൽകാനും എമർജൻസി റെസ്പോൻഡേർസിനെ വിളിക്കുകയും ചെയ്തു. പ്രതിയെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇയാളുടെ ഐഡൻ്റിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കുറ്റകരമായ ആക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലീസ് നൽകിയിട്ടില്ല, എന്നാൽ സംശയിക്കപ്പെടുന്നയാൾ “ഈ കമ്മ്യൂണിറ്റിയിലെ ലോ എൻഫോഴ്‌സെന്റിന്‌ വളരെ പരിചിതനാണ്” എന്ന് NYPD ചീഫ് ഓഫ് ഡിറ്റക്ടീവ് ജോസഫ് കെന്നി പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പ്രതിയുടെ തോക്ക് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഇയാളുടെ പങ്ക് അജ്ഞാതമാണ്. അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments