Monday, December 23, 2024
Homeഅമേരിക്കമഞ്ജിമക്ക് കൈത്താങ്ങായി നവ കേരള മലയാളി അസോസിയേഷൻ

മഞ്ജിമക്ക് കൈത്താങ്ങായി നവ കേരള മലയാളി അസോസിയേഷൻ

മാത്യു വർഗീസ് (ജോസ് ഫ്ലോറിഡ)

സൗത്ത് ഫ്ലോർഡയിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ നവ കേരള മലയാളി അസോസിയേഷൻ മൂന്നു പതിറ്റാണ്ടായി അമേരിക്കയിലെ മലയാളി മനസ്സുകളിൽ നിറസാന്നിധ്യമാണ് ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവരുന്ന നവ കേരള മലയാളി അസോസിയേഷൻ രൂപീകൃതമായി മൂന്നു പതിറ്റാണ്ട് തികയുന്ന ഈ വർഷത്തിൽ മൂന്ന് നിർധന കുട്ടികൾക്ക് കൈത്താങ്ങ് ആവുകയാണ് .ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിൽ കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമക്കാണ് നവകേരള മലയാളി അസോസിയേഷന്റെ ആദ്യത്തെ കൈത്താങ്ങ് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമയെ ആദരിക്കാൻ സ്കൂൾ പിടിഎ അധികൃതരും ക്ലാസ് ടീച്ചേഴ്സും വീട്ടിലെത്തിയപ്പോഴാണ് മഞ്ജിമയുടെ ദുരിത പൂർണമായ ജീവിതം മനസിലാക്കാൻ സാധിച്ചത് സ്കൂളിൽ വളരെ മിടുക്കിയായി പഠിക്കുന്ന മഞ്ജിമയെ കുറിച്ച് നൂറ് നാവാണ് ക്ലാസിലെ മറ്റു ടീച്ചർമാർക്കും വിദ്യാർത്ഥികൾക്കും ക്ലാസ് ടീച്ചർ ആയിരുന്ന വിധു നഹർ ആണ് മഞ്ജിമയുടെ ഈ അവസ്ഥ നവ കേരള മലയാളി അസോസിയേഷൻ ഭാരവാഹികളുമായി പങ്കുവെച്ചത് മഞ്ജിമയുടെ ജീവിത സാഹചര്യം മനസ്സിലാക്കി നവ കേരള മലയാളി അസോസിയേഷൻ പ്രവർത്തകർ മറ്റൊന്നും ആലോചിക്കാതെ ആദ്യത്തെ വീട് മഞ്ജിമക്‌ തന്നെ പണിത് നൽകുവാൻ തീരുമാനിക്കുകയും ഈ വിവരം നവ കേരള മലയാളി അസോസിയേഷന്റെ ട്രഷറർ സൈമൺ പാറത്താഴം അവരെ അറിയിക്കുകയും ചെയ്തു നവ കേരള മലയാളി അസോസിയേഷൻ പ്രസിഡൻറ് ശ്രീ സുശീൽ നാലക്കത്ത് ജൂൺ മാസത്തിൽ തന്നെ വീടിന് തറക്കൽ ഇടുവാനും വീടിൻറെ പണി ആരംഭിക്കും എന്നും അറിയിച്ചു.

സൗത്ത് ഫ്ലോറിഡയിലെ അമേരിക്കൻ മലയാളി മനസ്സുകളിൽ അർപ്പണബോധത്തോടും ആത്മാർത്ഥതയോടും ഉത്തരവാദിത്വവും പ്രവർത്തിക്കുന്ന നവകേരള എന്നും ജന്മനാടായ കേരളത്തിനും വിശിഷ്യാ അമേരിക്കൻ മലയാളി സമൂഹത്തിനും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനം നടത്തുവാൻ സാധിച്ചു എന്നതും എടുത്തു പറയത്തക്ക സവിശേഷതയാണ്

ഇനിയും പ്രതിസന്ധികളെ തരണം ചെയ്തു പരദൂഷണങ്ങൾക്കും ബാലിശമായ അഭിപ്രായപ്രകടനങ്ങൾക്കും അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്ന കുൽസിത പ്രവർത്തനങ്ങൾക്ക് കുടപിടിക്കുന്നവർക്കും എതിരെ മുൻകാല പ്രവർത്തകർ തെളിയിച്ച വഴിയിലൂടെ അവർ നിർദ്ദേശിക്കുന്ന ഉപദേശങ്ങൾ ശിരസാവഹിച്ച് അർപ്പണമനാഭാവത്തോടും പ്രവർത്തിക്കുകയാണ് നവ കേരള മലയാളി അസോസിയേഷന്റെ ലക്ഷ്യം എന്നും അതിനായി എല്ലാ പ്രവർത്തകരുടെയും സഹകരണങ്ങളും പിന്തുണയും ഉണ്ടാവണമെന്ന് സെക്രട്ടറി ലിജോ പണിക്കർ ആവശ്യപ്പെട്ടു.

വാർത്ത: മാത്യു വർഗീസ് (ജോസ് ഫ്ലോറിഡ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments