ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎന്‍എ) ഫിലഡൽഫിയ ചാപ്റ്ററിന്റെ “അരുൺകോവാട്ട്-സാരഥ്യ-പ്രവർത്തന വർഷങ്ങളുടെ” ഉദ്ഘാടനം, മഞ്ഞപ്പൂക്കളുടെ വിഷു നാളിൽ, സാഹോദര്യ നഗരമായ ഫിലഡൽഫിയയിൽ, പ്രശസ്തരായ പത്രപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ, ഏപ്രിൽ 14, ഞായറാഴ്ച്ച, വൈകുന്നേരം 4 മണിയ്ക്ക്, ബല്ലാഡ് ബ്രൂക്കിൻ്റെ തീരത്ത്, സെൻ്റ് തോമസ് സീറോ മലബാർ മിനി ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115), ഏഴുതിരിയിട്ട കേരളാവിളക്കിൽ, സൂര്യമിഴികൾ വിടർത്തും.
സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ അണിനിരക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ, ഇനി പറയുന്ന വ്യക്തിത്വങ്ങൾ പ്രൗഢി നിറയ്ക്കും: ഐപിസിഎൻഎ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ; പ്രമുഖ മാദ്ധ്യമമായ ഈ മലയാളിയുടെ ചീഫ് എഡിറ്റർ ജോർജ് ജോസഫ്, ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോഡ് ചെയർ ജോസ് ആറ്റുപുറം, ഫൊക്കാനാ യുവനേതാവായ ഡോ. സജിമോൻ അൻ്റണി, പ്രശസ്ത നർത്തകി നിമ്മീ ദാസ് നേതൃത്വം നൽകുന്ന നൃത്ത വിദ്യാലയമായ ഭരതം ഡാൻസ് അക്കാഡമിയിലെ കലാകാരികൾ, ഓർമാ ഇൻ്റർനാഷണൽ ഭാരവാഹികൾ, ഫോമാ നേതാക്കൾ, ഫിലഡൽഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പമ്പ, മാപ്, കല, എക്യൂമെനിക്കൽ പ്രസ്ഥാനം എന്നീ സംഘടനകളുടെ പ്രവർത്തകരും ഭാരവാഹികളും, വിവിധ ബിസിനസ് സ്ഥപന അധിപന്മാരും കലാ സാമൂഹ്യ പ്രവർത്തകരും, വിശിഷ്ടതിഥികളായ എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്വയാ, പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രസൻ്റേറ്റിവ് ജാറെഡ് സോളമൻ, 172 ഡിസ്ട്രിക്റ്റ് മത്സരാർഥി എയ്സാക് ഗിൽ എന്നിവരും, പ്രശസ്തരായഎഴുത്തുകാരും. വിശിഷ്ട വ്യക്തിത്വങ്ങളുടെ സാമൂഹ്യപ്രഭകൊണ്ട് സമ്മേളനം തിളക്കമുറ്റതാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ പി സി എൻ ഏ യുടെ ആദ്യചാപ്ടറുകളിൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രമുഖമാണ്.
കൂടുതൽ വിവരങ്ങൾക്ക്: അരുൺ കോവാട്ട് (പ്രസിഡന്റ്) 215 681 4472, സുമോദ് നെല്ലിക്കാല (സെക്രട്ടറി) 267 322 8527, വിൻസെൻറ്റ് ഇമ്മാനുവേൽ (ട്രഷറര്‍) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്റ്), ജോർജ് ഓലിക്കൽ (ജോയിന്റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്റ് ട്രഷറര്‍), ജോബി ജോർജ്, സുധാ കർത്താ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, ജോർജ് നടവയൽ.