Saturday, July 27, 2024
Homeഅമേരിക്കഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിനു നവനേതൃത്വം. രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്ററിനു നവനേതൃത്വം. രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യവുമായി ഐ.പി.സി.എൻ.എ.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക കാനഡ ചാപ്റ്റർ പ്രസിഡന്റായി ഷിബു കിഴക്കേകുറ്റിനെ തെരഞ്ഞെടുത്തു. നോര്‍ത്ത് അമേരിക്കയിലെ മാസപ്പുലരി മാഗസിന്റെ എഡിറ്ററായിരുന്നു. 24ന്യൂസ് ലൈവ്.കോം എന്ന വാര്‍ത്താ പോര്‍ട്ടലിന്റെ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ്. ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്ക കാനഡ ചാപ്റ്റർ കാനഡാ മുന്‍ വൈസ് പ്രസിഡണ്ടായിരുന്നു. കാനഡയിലെയും ഇന്ത്യയിലെയും സാമൂഹ്യ മേഖലകളില്‍ നിറസാന്നിധ്യമായ ഷിബു കലാ സാംസ്‌കാരിക രംഗങ്ങളില്‍ കഴിവു തെളിയിച്ചു. എഴുത്തുകാരനും ഗാനരചയിതാവും ചലച്ചിത്ര നിര്‍മ്മാതാവുമാണ്. കൂടാതെ അമ്മത്തൊട്ടില്‍ എന്ന സിനിമയുടെ നിര്‍മ്മാതാവാണ്.

വിൻസെന്റ് പാപ്പച്ചനാണ് പുതിയ സെക്രട്ടറി. ഫ്‌ളവേഴ്സ് ടിവിയുടെ കാനഡ മേഖലയില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായും സി ന്യൂസ് ലൈവ് സെക്കുലര്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ഗ്ലോബല്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.വിപ്രോയുടെ ഐടി പ്രോഗ്രാം മാനേജരായും പ്രവർത്തിക്കുന്നു.
വിന്‍സെന്റ് കഴിഞ്ഞ 19 വര്‍ഷമായി ഇന്ത്യ, യുഎസ്എ, കാനഡ എന്നിവിടങ്ങളില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്നു.

അനീഷ് മാറാമറ്റമാണ് ഐ.പി.സി.എന്‍.എ കാനഡ ചാപ്റ്ററിന്റെ പുതിയ ട്രഷറര്‍. കാനഡയില്‍ പ്രവര്‍ത്തിക്കുന്ന സി മലയാളം ടി വി, എന്റര്‍ടൈന്‍മെന്റ് ഇവന്റ് കമ്പനി , മാറാമറ്റം പ്രൊഡക്ഷന്‍സ് , പൂഞ്ഞാര്‍ ന്യൂസ് എന്നിവ ഇദ്ദേഹത്തിന്റേതാണ്. അവതാരകനും പ്രൊഫഷണല്‍ പാട്ടുകാരനും പ്രൊഡ്യൂസറും കൂടിയാണ്. 2012 ല്‍ കാനഡയിലെ ടോറോന്റോയില്‍ കുടിയേറി.

വൈസ് പ്രസിഡന്റ് ബിജു കട്ടത്തറ നോര്‍ത്ത് അമേരിക്കയിലെ മാധ്യമങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. . വടക്കേ അമേരിക്കയിലുടനീളം സ്റ്റേജ് ഷോകളും ചലച്ചിത്ര അവാര്‍ഡുകളും സംഘടിപ്പിക്കുന്ന മാളു എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ് (എംഇജി) ന്റെ പ്രെസിഡന്റാണ്‌ ബിജു കട്ടത്തറ. നിരവധി കലാ, കായിക, സാംസ്‌കാരിക, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 30 വര്‍ഷമായി കാനഡയിലുള്ള ബിജു ഒരു ഐടി പ്രൊഫഷണലുമാണ്.

കൈരളി ടി വിയുടെ കാനഡ മേഖലാ തലവനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒന്റാറിയോ പ്രോവിന്‌സിന്റെ പ്രസിഡന്റുമായ ഡേവിസ് ഫെര്‍ണാണ്ടസാണ് പുതിയ ജോയിന്റ് സെക്രട്ടറി. കാനേഡിയന്‍ താളുകളുടെ സി ഈ ഒ യുമാണ്. നോര്‍ത്ത് അമേരിക്കന്‍ ഫിലിം ഫെസ്റ്റിവലിന് തിരഞ്ഞെടുക്കപ്പെട്ടവ ഉള്‍പ്പടെ പത്തിലധികം ഹ്രസ്വ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. ന്യൂയോര്‍ക്കില്‍ നടന്ന ലോക കേരളസഭയില്‍ മാധ്യമ പ്രതിനിധിയായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും ജോണ്‍ ബ്രിട്ടാസും അടങ്ങുന്ന സംഘത്തിനൊപ്പം ക്യൂബ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടുണ്ട്.

10 വര്‍ഷത്തിലധികം ബ്രോഡ്കാസ്റ്റ് മീഡിയയില്‍ എക്‌സിപീരിയന്‍സുള്ള ജിത്തു നായരാണ് ഐ.പി.സി.എന്‍.എ കാനഡ ചാപ്റ്ററിന്റെ പുതിയ ജോയിന്റ് ട്രഷറര്‍. കാനഡയിലേക്ക് കുടിയേറുന്നതിന് മുമ്പ് 8 വര്‍ഷത്തോളം കൈരളി അറേബ്യ, ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം ദുബായ് മീഡിയ എന്നിവിടങ്ങളില്‍ കേരളത്തിലെ വിവിധ പ്രമുഖ ടിവി ചാനലുകളില്‍ പരസ്യങ്ങളുടെ സെയില്‍സ് മാനേജരായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ജിത്തു ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് കാനഡയില്‍ കനേഡിയന്‍ ചീഫ് കോര്‍ഡിനേറ്ററായും ഏഷ്യാനെറ്റ് ന്യൂസ് കാനഡയുടെ ആഡ് സെയില്‍സ് ചുമതലയിലുമാണ് പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ 23 വര്‍ഷമായി ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തി പരിചയമുള്ള സേതു വിദ്യാസാഗറായിരുന്നു കഴിഞ്ഞ 2 വർഷത്തെ പ്രസിഡന്റ്. എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സ് ഇന്‍ ജേര്ണലിസത്തിനു ശേഷം ഇന്ത്യാവിഷനില്‍ സീനിയര്‍ എഡിറ്ററായി 2001 – 2006 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചു. 2006 മുതല്‍ കാനഡയിലെ മാധ്യമപ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമാണ്. റൗസിങ് റിഥം എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്റെ ഫൗണ്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ സേതു ഇപ്പോള്‍ ATN ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ എഡിറ്റര്‍ , ഏഷ്യാനെറ്റ് US വീക്കിലി റൗണ്ടപ് കാനഡ പ്രോഗ്രാമിങ് ഹെഡ് , SRA പ്രൊഡക്ഷന്‍സ് കാനഡയുടെ ഫൗണ്ടര്‍, ക്രീയേറ്റീവ് ഹെഡ് എന്നീ പോസ്റ്റിഷന്‍സ് കൈകാര്യം ചെയ്യുന്നു.

അവതാരകയും ആര്‍.ജെയും അഭിനേത്രിയുമായ കവിത കെ മേനോനാണ് മറ്റൊരു മെമ്പർ. സൂര്യ ടിവിയില്‍ 2005 മുതല്‍ അവതാരകയായിരുന്നു. പിന്നീട് കേരളത്തില്‍ എഫ് എം തരംഗം വന്നതോടെ ആദ്യ ബാച്ച് ആര്‍ ജെ കളില്‍ തന്നെ ഇടം നേടി. കൂടെ പരിപാടികള്‍ക്ക് പ്രൊഡ്യൂസര്‍ ആയും പ്രവര്‍ത്തി പരിചയം നേടി (മലയാള മനോരമ റേഡിയോ മാംഗോ 91.9, തൃശ്ശൂര്‍). പിന്നീട് പരസ്യ ചിത്രങ്ങള്‍ക്ക് ഡബ്ബിംഗ് ചെയ്തു, ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിച്ചു. വിവിധ ചാനലുകള്‍ക്ക് വേണ്ടി ന്യുസ് റിപ്പോര്‍ട്ടിങ് (മനോരമ ന്യൂസ് , ജി വി എന്‍ എന്‍ , ജനം ) ചെയ്യുന്നു. മറ്റു നോര്‍ത്ത് അമേരിക്കന്‍ ചാനലുകള്‍ക്ക് വേണ്ടി വിനോദ പരിപാടികളും അഭിമുഖങ്ങളും നടത്തുന്നു. ( കോജികോ ടിവി, പ്രവാസി ചാനെല്‍ യുഎസ്എ, ഫോളോ മി കാനഡ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments