Friday, December 27, 2024
Homeഅമേരിക്കഡിട്രോയിറ്റ് കേരള ക്ലബ്ബിന് സുവർണ്ണ ജൂബിലി വർഷത്തിൽ നവ സാരഥികൾ

ഡിട്രോയിറ്റ് കേരള ക്ലബ്ബിന് സുവർണ്ണ ജൂബിലി വർഷത്തിൽ നവ സാരഥികൾ

അലൻ ചെന്നിത്തല

മിഷിഗൺ: പ്രവർത്തന പന്ഥാവിൽ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഡിട്രോയിറ്റ് കേരള കേരളക്ലബ്ബിന്റെ 2025-ലെ ഭാരവാഹികളായി ജോളി ദാനിയേൽ (പ്രസിഡന്റ്), സ്വപ്‌ന ഗോപാലകൃഷ്ണൻ (സെക്രട്ടറി), റോജൻ പണിക്കർ (ട്രഷറർ), സുജിത് നായർ (വൈസ് പ്രസിഡന്റ്), ജെസില രഞ്ജിത് (ജോയിൻറ് സെക്രട്ടറി), ഷിജു വിൽ‌സൺ (ജോയിൻറ് ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. കേരള ക്ലബ്ബ് ബോർഡ് ഓഫ് ട്രസ്റ്റീസ് ഭാരവാഹികൾ ചെയർമാൻ സുജിത് മേനോൻ, സെക്രട്ടറി ധന്യ മേനോൻ, വൈസ് ചെയർമാൻ അജയ് അലക്സ്, എക്സ്ഓഫീഷ്യയോ ആശ മനോഹരൻ എന്നിവരാണ്. അറുപതോളം അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

1975-ൽ സ്ഥാപിതമായ കേരള ക്ലബ്ബ് മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയാണ്. കേരളത്തിന്റെ തനതായ സാംസ്കാരിക മൂല്യങ്ങളും പാരമ്പര്യവും സമൂഹത്തിന് പകർന്നു കൊടുത്തുകൊണ്ട് അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഈ പ്രസ്‌ഥാനം സുവർണ്ണ ജൂബിലി വർഷത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും കേരളത്തിൽ നിന്നുള്ള കലാകാരന്മാരെ ഉൾപ്പെടുത്തി വർണ്ണാഭമായ മെഗാ ഷോ, കേരള ഡേ, ഓണം ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങി നിരവധി പരിപാടികൾ നടത്തപ്പെടും. കേരള ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി വർഷത്തെ ആഘോഷങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

അലൻ ചെന്നിത്തല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments