Wednesday, December 17, 2025
Homeഅമേരിക്കകേരള ലിറ്ററി സൊസൈറ്റി ഡാലസ് എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു.

കേരള ലിറ്ററി സൊസൈറ്റി ഡാലസ് എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥ പുരസ്കാരത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു.

സിജു വി ജോർജ്

ഡാലസ്: അമേരിക്കയിലെയും കാനഡയിലെയും മികച്ച ചെറുകഥയ്ക്ക് അംഗീകാരം നൽകുവാനായി ഡാലസ്സിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ് ചെറുകഥകൾ ക്ഷണിക്കുന്നു.

വിജയികൾക്ക് ഇരുനൂറ്റിയൻപതു യു എസ്‌ ഡോളറും പ്രശസ്തിപത്രവും 2025 മാർച്ച്‌- ഏപ്രിൽ മാസങ്ങളിൽ ഡാലസ്സിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും.

പൊതുനിബന്ധനകൾ.
1. അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കഥാകൃത്തുക്കൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്
2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി
പ്രസിദ്ധീകരിക്കാത്തതായിരിക്കണം .
2. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.
3. മലയാള ചെറുകഥകൾ ആണ് പരിഗണിക്കപ്പെടുന്നത്‌.
4. ഒരു വർഷം അയച്ചു തന്ന കൃതി മറ്റൊരു വർഷം സ്വീകരിക്കുന്നതല്ല.
5.മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കെ എൽ എസ്സ് കമ്മറ്റി മെംബർമാരും പങ്കെടുക്കുവാൻ അർഹരല്ല
6. സജീവസാഹിത്യപ്രതിഭകളായ അഞ്ച്‌ അംഗങ്ങളടങ്ങുന്നതാണു് ജഡ്‌ജിങ് കമ്മിറ്റി. അവാർഡ് പ്രഖ്യാപനം KLS ഫേസ്ബുക്ക്‌ പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്.

രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ പിഡീഎഫ്‌ / ഫോട്ടോ ആയി ഈമെയിലിലൂടെ അയയ്ക്കേണ്ടതാണ്‌. ഒരാളിൽ നിന്നു ഒരു ചെറുകഥ മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ. സമർപ്പിക്കേണ്ടുന്ന അവസാന തീയതി ഡിസംബർ 31 , 2024. 11:59 പി എം

കൃതികൾ അയക്കേണ്ട വിലാസം: Email : klsdallas90@gmail.com

സിജു വി ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com