Saturday, December 28, 2024
Homeഅമേരിക്കദമാം ജിദ്ദ അടക്കമുള്ള നഗരങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂട്ടും; എയർ ഇന്ത്യ എക്സ്പ്രസ്.

ദമാം ജിദ്ദ അടക്കമുള്ള നഗരങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂട്ടും; എയർ ഇന്ത്യ എക്സ്പ്രസ്.

സൗദി: എയർ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം വർധിപ്പിക്കും. 2024 ലെ സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി വിവിധ ബിസിനസ്-വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രതിദിനം 365ൽ അധികം സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇതിൽ 259 ആഭ്യന്തര സർവീസുകളും 109 രാജ്യാന്തര സർവീസുകളുമുണ്ട്. അബുദാബി, ദമാം, ജിദ്ദ, ഷാർജ തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, അയോധ്യ, വാരാണസി എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം കൂടി വർധിപ്പിച്ചുകൊണ്ട് വേനൽക്കാല തിരക്ക് നേരിടാനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.

യാത്രക്കാർക്ക് നിരക്ക് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം നൽകി നാല് തരം ഫെയറുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments