Friday, December 27, 2024
Homeഅമേരിക്കതെക്കേമുറിക്കു കണ്ണീരിൽ കുതിർന്ന യാത്രമൊഴി

തെക്കേമുറിക്കു കണ്ണീരിൽ കുതിർന്ന യാത്രമൊഴി

-പി പി ചെറിയാൻ

ഡാളസ്: ഡാളസ്സിൽ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും, സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും, ഇന്ത്യപ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ്, കേരള ലിറ്റററി സൊസൈറ്റി, ലാന എന്നീ സംഘടനകളുടെ സ്ഥാപകനുമായ എബ്രഹാം തെക്കേമുറിക്കു ഡാളസ് പൗരാവലിയുടെ കണ്ണീരിൽ കുതിർന്ന യാത്രമോഴി .

സമൂഹത്തിൻറെ നാനാ തുറകളിലുള്ളവർ ഞായറാഴ്ച വൈകീട്ട് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ചിലുള്ള മാർത്തോമാ ദേവാലയത്തിൽ തെക്കേമുറിക് അന്ത്യമാഭിവാദ്യം അർപ്പിക്കുന്നതിന് എത്തിച്ചേർന്നിരുന്നു .സംസ്കാര ശുശ്രുഷക് ഇടവക വികാരിമാർ നേതൃത്വം നൽകി .സാമൂഹ്യ സാംസ്കാരിക സാഹിത്യ സംഘടനാ നേതാക്കൾ തെക്കേമുറിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.തിങ്കളാഴ്ച രാവിലെ ഫാർമേഴ്‌സ് ബ്രാഞ്ചിലുള്ള മാർത്തോമാ ദേവാലയത്തിൽ സംസ്കാര ശുശ്രുഷക്കുശേഷം റോളിങ്ങ് ഓക്സ് മൃതുദേഹം സംസ്കരിക്കും

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments