Friday, December 27, 2024
Homeഇന്ത്യആന്ധ്രപ്രദേശിൽ മകന് ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയമാണെന്നറിഞ്ഞ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

ആന്ധ്രപ്രദേശിൽ മകന് ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയമാണെന്നറിഞ്ഞ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

ആന്ധ്രാ പ്രദേശിലെ നന്ദ്യാലിലാണ് സംഭവം. സുബ്ബ റായിഡു (45), സരസ്വതി (38) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

മകന്‍ സുന്ലഡ കുമാർ (24) ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയമാണെന്നറിഞ്ഞ ഇരുവരും ക‍ഴിഞ്ഞ ദിവസം മകനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ദമ്പതികള്‍ ജീവനൊടുക്കിയത്.

അടുത്തിടെ സുബ്ബയും സരസ്വതിയും സുനിലിന് വേണ്ടി ഒരു വിവാഹാലോചന പരിഗണിച്ചിരുന്നു. എന്നാല്‍ ഈ വിവാഹത്തിന് വിസമ്മതിച്ച സുനില്‍ തനിക്ക് ഒരു ട്രാൻസ്ജെൻഡര്‍ യുവതിയെ ഇഷ്ടമാണെന്നും അവര്‍ക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും മാതാപിതാക്ക‍ളെ അറിയിക്കുകയായിരുന്നു. പിന്നാലെ മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അടുത്തിടെ ഇക്കാര്യം പറഞ്ഞ് സുനില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇത്ദമ്പതികളെ കൂടുതല്‍ വിഷമത്തിലാക്കിയിരുന്നു വെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അരിയിച്ചു. ബിടെക് പാസ്സായ സുനില്‍ നിലവില്‍ ഓട്ടോ റിക്ഷ ഡ്രൈവറാണ്. ദമ്പതികളുടെ ഏക മകൻ കൂടിയാണിയാള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments