പത്തനംതിട്ട :- മരണശേഷം പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് കൂടിയായ 17-കാരന്റെ രക്തസാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ചു.
ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള അന്വേഷണമാണ് നിലവില്‍ പൊലീസ് നടത്തുന്നത്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകും. അസ്വാഭാവിക മരണമെന്ന നിലയിലായിരുന്നു ആദ്യം കേസെടുത്തിരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയായിരുന്നു മരിച്ച പെൺകുട്ടി. പനി ബാധിച്ചതിനെ ത്തുടർന്ന് ഒരാഴ്ചയോളം പെൺകുട്ടി പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതി പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിച്ചു.
പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിൽ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. അമിതമായ അളവില്‍ പെൺകുട്ടി മരുന്ന് കഴിച്ചുവെന്നും സംശയമുണ്ട്.