Wednesday, May 20, 2026
Homeഇന്ത്യബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ വ്ലോഗര്‍ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായിരുന്ന മലയാളി യുവാവിനായി തിരച്ചിൽ

ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ വ്ലോഗര്‍ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായിരുന്ന മലയാളി യുവാവിനായി തിരച്ചിൽ

ബെംഗളൂരു: ആസാം സ്വദേശിയും വ്ലോഗറുമായ യുവതിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് അപ്പാർട്ട്‌മെന്റിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളി യുവാവെന്ന് സംശയിക്കുന്ന ആരവിനെ പൊലീസ് തിരയുന്നു. മായയുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.

ശനിയാഴ്ചയാണ് മായയും ആരവും അപ്പാർട്ട്‌മെന്റിൽ ചെക്ക് ഇൻ ചെയ്തത്. ഞായറാഴ്ച ആരവ് മായയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. ആരവ് കണ്ണൂർ സ്വദേശിയാണെന്നും ഇയാൾ മായയുടെ കാമുകനാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. അതുവരെ ഇയാൾ മൃതദേഹത്തിനൊപ്പം അപ്പാർട്ട്മെന്റിൽ കഴിഞ്ഞുവെന്നും പൊലീസ് പറയുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോറമംഗളയിലാണ് മായ ജോലി ചെയ്തിരുന്നത്. ഫാഷൻ, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വിഡിയോകൾ പങ്കിട്ടാണ് യൂട്യൂബിൽ മായ ഗോഗോയി ശ്രദ്ധിക്കപ്പെട്ടത്. അതേസമയം കണ്ണൂര്‍ സ്വദേശിയെന്ന് കരുതുന്ന യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com