Friday, November 8, 2024
Homeഅമേരിക്കകോശി തലയ്ക്കൽ, മണിലാൽ മത്തായി, ജോസഫ് കുന്നേൽ വിശിഷ്ടാതിഥികളാകുന്ന "ട്രൈസ്റ്റേറ്റ് കേരള ദിനോത്സവം” ശനിയാഴ്ച്ച

കോശി തലയ്ക്കൽ, മണിലാൽ മത്തായി, ജോസഫ് കുന്നേൽ വിശിഷ്ടാതിഥികളാകുന്ന “ട്രൈസ്റ്റേറ്റ് കേരള ദിനോത്സവം” ശനിയാഴ്ച്ച

(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: “ഇത് നമ്മുടെയെല്ലാം ദൗത്യം” ( It is Everyone’s Business) എന്ന ആശയത്തെ മുൻ നിർത്തി, ഐക്കോണിക് അമേരിക്കൻ മലയാളികളായ, ഫ്രൊഫസർ കോശി തലയ്ക്കൽ, മണിലാൽ മത്തായി, അറ്റേണി ജോസഫ് കുന്നേൽ എന്നിവർ വിശിഷ്ടാതിഥികളാകുന്ന, “ട്രൈസ്റ്റേറ്റ് കേരളാ ഫോറം-കേരള ദിനോത്സവം”, നവംബർ 9 ശനിയാഴ്ച്ച, ഫിലഡൽഫിയയെ, മലയാള സാംസ്കാരിക ഭൂപടത്തിൽ തങ്കക്കുറിയണിയിക്കുന്നു. വൈകുന്നേരം 4 മണിമുതൽ 8 മണിവരെയാണ് മുഖ്യ ആഘോഷങ്ങൾ. ” കവിയൂർ പൊന്നമ്മ സ്മാരക ഹാൾ” എന്നു പേരിടുന്ന ഓഡിറ്റോറിയത്തിലും, ” റ്റരത്തൻ റ്റാറ്റാ ലെക്ചർ ഹാൾ’ എന്ന വേദിയിലുമാണ് ആഘോഷങ്ങൾ നടക്കുക. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ മലയാളീ സംഗമ വേദിയായ മയൂരാ റസ്ടോറൻ്റ് കേന്ദ്രീകരിച്ചാണ് പ്രോഗ്രാമുകൾ. ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിലെ പങ്കാളിത്ത സംഘടനകളുടെ ഒരുമയിലാണ് ആഘോഷങ്ങൾ ഉള്ളത്. സമൂഹത്തിലും സംഘടനകളിലും ശ്രദ്ധേയമായ സംഭാവനകൾ അർപ്പിച്ച വ്യക്തികളെ സമ്മേളനത്തിൽ ആദരിക്കുന്നുണ്ട്. സാഹിത്യ മത്സര വിജയികൾക്ക് പ്രശസ്തി പത്രങ്ങളും നൽകും. ” സാമൂഹ്യ സേവന രംഗത്ത് ബിസിനസ്സുകാരുടെ പങ്ക്” എന്ന വിഷയത്തിൽ സെമിനാറും ഉണ്ട്.

അഭിലാഷ് ജോൺ ( ചെയർമാൻ), ബിനു മാത്യൂ ( സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ(ട്രഷറാർ), വിൻസൻ്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോഡിനേറ്റർ), ജോർജ് നടവയൽ (കേരളാ ഡേ ചെയർമാൻ), ജോബീ ജോർജ് (ഓണം ചെയർ), ജോൺ പണിക്കർ (ജോയിൻ്റ് സെക്രട്ടറി), രാജൻ സാമുവേൽ (ജോയിൻ്റ് ട്രഷറാർ), സുധാ കർത്താ, ജോർജ് ഓലിക്കൽ, അലക്സ് തോമസ്, സാജൻ വർഗീസ്, സുരേഷ് നായർ (വൈസ് ചെയർ പേഴ്സൺസ്), സുമോദ് നെല്ലിക്കാല (പി ആർ ഓ), അലസ്ക് ബാബു (യൂത്ത് കോഡിനേറ്റർ), റോണി വർഗീസ്, തോമസ് പോൾ, ജോർജ് കുട്ടി ലൂക്കോസ്, ജീമോൻ ജോർജ്, ആഷാ അഗസ്റ്റിൻ, സാറാ ഐപ്, ശോശാമ്മ ചെറിയാൻ, ബ്രിജിറ്റ് വിൻസൻ്റ്, സെലിൻ ഓലിക്കൽ, അരുൺ കോവാട്ട്, സദാശിവൻ കുഞ്ഞി എന്നിവരുൾപ്പെടുന്ന സംഘാടക സമിതിയാണ് കേരളാ ഡേ ആഘോഷങ്ങൾക്കുള്ളത്.

മലയാളം മാതൃഭാഷ ആയ, കൊച്ചി, മലബാർ, തെക്കൻ കാനറാ, തിരുവിതാംകൂർ എന്നീ നാട്ടു ദേശങ്ങളെ 1956 നവംബർ 1ന് ഒരുമിപ്പിച്ച് കേരള സംസ്ഥാനം രൂപം കൊടുത്തതിൻ്റെയും, തുടർന്ന് ലോകത്തിൻ്റെ നാനാ ഭാഗങ്ങളിലേയ്ക്ക് മലയാളമക്കൾ വ്യാപിച്ചതിൻ്റെയും, സമകാലീന പ്രാധാന്യ പ്രസക്തികളെ, ലോക മലയാളികളുടെ കാഴ്ച്ചപ്പാടിൽ നോക്കിക്കാണുന്നതിനും, വരും തലമുറകൾക്ക് കേരള സംസ്കൃതിയുടെ ഗുണാത്മക മുഖങ്ങൾ (positive aspects) പരിചയപ്പെടുത്തുന്നതിനുമാണ്, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള ദിനം ആഘോഷിയ്ക്കുന്നത്.

“ട്രൈസ്റ്റേറ്റ് കേരളാ ഫോറം-കേരള ദിനോത്സവത്തിലേയ്ക്ക്, ഏവരെയും ക്ഷണിക്കുന്നതായി അഭിലാഷ് ജോൺ ( ചെയർമാൻ), ബിനു മാത്യൂ ( സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ (ട്രഷറാർ) എന്നിവർ അറിയിച്ചു.

(പി ഡി ജോർജ് നടവയൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments